മെഡിക്കല്‍ പിജി വിദ്യാര്‍ഥികളുടെ സൂചനാ പണിമുടക്ക് നാളെ
Thursday, September 28, 2023 6:15 AM IST
കോട്ടയം: സ്റ്റൈപ്പന്‍ഡില്‍ കാലോചിതമായ വര്‍ധന ആവശ്യപ്പെട്ട് പിജി ഡോക്ടര്‍മാര്‍ നാളെ സൂചനാ പണിമുടക്ക് നടത്തും. നിലവില്‍ ലഭിക്കുന്ന 55,000 രൂപ കാലോചിതമായി വര്‍ധിപ്പിക്കുന്നില്ലെങ്കില്‍ അനിശ്ചിതകാലസമരം ആരംഭിക്കും. കോവിഡ് കാലത്ത് പഠനം ഒഴിവാക്കി രോഗികളെ പരിചരിച്ചതില്‍ യാതൊരു പ്രതിഫലവും നല്‍കിയിട്ടില്ല.
കേരളത്തില്‍ എംബിബിഎസ് സീറ്റുകളില്‍ വലിയ വര്‍ധനവുണ്ടായിട്ടും പിജി സീറ്റുകള്‍ ഇതിനനുസൃതമായി വര്‍ധിപ്പിക്കാത്തതിനാല്‍ ഒട്ടേറെപ്പേര്‍ക്ക് ഉപരിപഠനത്തിന് അവസരം ലഭിക്കുന്നില്ലെന്നും പിജി ഡോക്ടർമാർ പരാതിപ്പെട്ടു.