അതിതീവ്ര ചുഴലിക്കാറ്റ്; കാരണം കണ്ടെത്തി കുസാറ്റ് ഗവേഷകർ
Thursday, September 28, 2023 6:27 AM IST
കളമശേരി: ഇന്ത്യയുടെ പടിഞ്ഞാറന്‍ തീരത്തോടു ചേര്‍ന്നുള്ള കിഴക്കന്‍ അറബിക്കടലില്‍ അതിശക്തമായ ചുഴലിക്കാറ്റുകള്‍ക്കു കാരണം സമുദ്രത്തിന്റെയും അന്തരീക്ഷ താപനിലയുടെയും അനുദിനം മാറിക്കൊണ്ടിരിക്കുന്ന ഘടനയുടെ സ്വാധീനം മൂലമെന്ന് കൊച്ചി ശാസ്ത്ര- സാങ്കേതിക സര്‍വകലാശാലയിലെ ഗവേഷകർ.
കുസാറ്റിലെ അഡ്വാന്‍സ്ഡ് സെന്റര്‍ ഫോര്‍ അറ്റ്മോസ്ഫെറിക് റഡാര്‍ റിസര്‍ച്ചിലെ (എസിഎആര്‍ആര്‍) ഡോക്ടറല്‍ ഗവേഷകനായ സി.എസ്. അഭിറാം നിര്‍മലിന്റെ ഗവേഷണ പ്രബന്ധത്തിലാണ് ഈ സുപ്രധാന കണ്ടെത്തല്‍. എസിഎആര്‍ആര്‍ ഡയറക്ടര്‍ പ്രഫ. എസ്. അഭിലാഷാണ് അഭിരാമിന്റെ ഗൈഡ്.
അഞ്ചുവര്‍ഷമായി എസിഎആര്‍ആര്‍ പ്രാദേശികമായി നേതൃത്വം നല്കിയ മത്സ്യത്തൊഴിലാളികളുമായുള്ള ഫോര്‍കാസ്റ്റിംഗ് എന്ന ഗവേഷണ പദ്ധതിയുടെ ഫലമായാണു പ്രബന്ധം തയാറാക്കിയിരിക്കുന്നത്.