വാഹനം മറിച്ചുവിറ്റ് തട്ടിപ്പ് : രണ്ടുപേർ പിടിയിൽ
Wednesday, October 4, 2023 1:16 AM IST
വെച്ചൂച്ചിറ: വാഹനം കരാർ വ്യവസ്ഥയിൽ കൈക്കലാക്കിയശേഷം വാടകത്തുക കൃത്യമായി കൊടുക്കാതെ, കാലാവധിക്ക് ശേഷം മറിച്ചുവിറ്റ് തട്ടിപ്പ് നടത്തിയ കേസിൽ രണ്ടുപേരെ വെച്ചൂച്ചിറ പോലീസ് അറസ്റ്റ് ചെയ്തു.
കോഴിക്കോട് കൊടുവള്ളി മണിപ്പുറം, ഉണ്ണാറാച്ഛൻ വീട്ടിൽ അബൂബക്കർ(55), കോഴിക്കോട് കൊടുവള്ളി കോയിപ്പുറം വീട്ടിൽ നസീർ (43) എന്നിവരാണ് പിടിയിലായത്. ഇവർ രണ്ടും മൂന്നും പ്രതികളാണ്, ഒന്നാം പ്രതി അനീഷ് ശ്രീധരൻ ഒളിവിലാണ്.