സാനുമാഷിന്റെ സമ്പൂര്‍ണ കൃതികള്‍ പ്രകാശനം ചെയ്തു
Wednesday, October 4, 2023 1:36 AM IST
കൊച്ചി: പ്രഫ. എം.കെ. സാനുവിന്റെ സമ്പൂര്‍ണ കൃതികളുടെ പ്രകാശനം മുഖ്യമന്ത്രി പിണറായി വിജയന് നിര്‍വഹിച്ചു. സാനുമാഷിനെ പ്പോലുള്ള മഹത്വ്യക്തികളുടെ ഊര്‍ജം വരുംകാലത്തിനായി സംഭരിച്ച് സൂക്ഷിച്ചു കൈമാറണമെന്ന് അദ്ദേഹം പറഞ്ഞു.
എറണാകുളം ടൗണ്‍ഹാളില്‍ നടന്ന ചടങ്ങില്‍ കേരള സ്റ്റേറ്റ് ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി വി.കെ. മധു, കേരള നോളജ് ഇക്കോണമി മിഷന് ഡയറക്ടര്‍ ഡോ. പി.എസ്. ശ്രീകല, സര്‍വവിജ്ഞാന കോശം ഡയറക്ടര്‍ മ്യൂസ് മേരി ജോര്‍ജ് എന്നിവര്‍ മുഖ്യമന്ത്രിയുടെ കൈയില്‍നിന്ന് പുസ്തകം ഏറ്റുവാങ്ങി. ആയുസിന്റെ പ്രവര്‍ത്തനഫലമാണ് ഈ സമാഹാരമെന്ന് പ്രഫ. എം.കെ. സാനു പറഞ്ഞു.