മൂന്നാര്‍ കൈയേറ്റം: ദൗത്യസംഘത്തെ നിയോഗിച്ചു
Wednesday, October 4, 2023 1:36 AM IST
കൊച്ചി: മൂന്നാറില്‍ കൈയേറ്റം ഒഴിപ്പിക്കുന്നതിന് ദൗത്യസംഘത്തെ നിയോഗിച്ചെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അറിയിച്ചു. ദൗത്യസംഘത്തിന് തങ്ങളുടെ പ്രവര്‍ത്തനവുമായി മുന്നോട്ടു പോകാമെന്ന് ഹൈക്കോടതിയും പറഞ്ഞു.
മൂന്നാര്‍ മേഖലയിലെ കൈയേറ്റവും അനധികൃത നിര്‍മാണവും തടയണമെന്നാവശ്യപ്പെട്ട് തൃശൂരിലെ വണ്‍ എര്‍ത്ത് വണ്‍ ലൈഫ് എന്ന സംഘടനയടക്കം നല്കിയ ഹര്‍ജികളിലാണ് ജസ്റ്റീസ് എ. മുഹമ്മദ് മുഷ്താഖ്, ജസ്റ്റീസ് ശോഭ അന്നമ്മ ഈപ്പന് എന്നിവരുള്‍പ്പെട്ട ഡിവിഷന് ബെഞ്ച് ഇതു പറഞ്ഞത്.
ദൗത്യസംഘത്തെ നിയോഗിക്കാന്‍ ഹൈക്കോടതി പറഞ്ഞില്ലെന്നും കളക്ടര്‍ക്കു പകരം ഒരു സ്പെഷല്‍ ഓഫീസറെ ഇതിനു നിയമിക്കാമോ എന്നാണ് ആരാഞ്ഞതെന്നും ഹര്‍ജികളിലെ എതിര്‍കക്ഷികള്‍ വാദിച്ചു. തുടര്‍ന്നാണ് ദൗത്യസംഘത്തിനു പ്രവര്‍ത്തിക്കാമെന്ന് ഡിവിഷന് ബെഞ്ച് വ്യക്തമാക്കിയത്.