കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ്: പോലീസ് ഉദ്യോഗസ്ഥരെ ചോദ്യം ചെയ്തു
Wednesday, October 4, 2023 1:36 AM IST
കൊച്ചി: കരുവന്നൂര്‍ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട കള്ളപ്പണ ഇടപാട് കേസില്‍ മുന്‍ പോലീസ് ഉദ്യോഗസ്ഥരെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) വീണ്ടും ചോദ്യം ചെയ്തു.
റിട്ട. എസ്പി ആന്റണി, ഇരിങ്ങാലക്കുട മുന്‍ ഡിവൈഎഎസ്പി ഫെയ്മസ് വര്‍ഗീസ് എന്നിവരെയാണ് കൊച്ചി ഓഫീസില്‍ ചോദ്യം ചെയ്തത്. ഇരുവരെയും കഴിഞ്ഞ മാസം 29 ന് ഇഡി ചോദ്യം ചെയ്തിരുന്നു.
കേസിലെ മുഖ്യപ്രതി സതീഷ് കുമാറും ഇടനിലക്കാരന് കിരണും തമ്മില്‍ ചില സാമ്പത്തിക തര്‍ക്കമുണ്ടായിരുന്നു. ഇതിന് ഇടനില നിന്നത് ഫെയ്മസ് വര്‍ഗീസായിരുന്നു.ആന്റണിക്ക് സതീഷ് കുമാറുമായി സാമ്പത്തിക ഇടപാടുണ്ടായിരുന്നു.