ഓടാനിറങ്ങിയ വിദ്യാര്‍ഥി വഴിയില്‍ കുഴഞ്ഞുവീണു മരിച്ചു
Thursday, October 5, 2023 2:13 AM IST
അത്തോളി: അതിരാവിലെ ഓടാന്‍ ഇറങ്ങിയ വിദ്യാര്‍ഥി വഴിയില്‍ കുഴഞ്ഞുവീണു മരിച്ചു. അത്തോളി ജിവിഎച്ച്എസ്എസ് വിഎച്ച്എസ് ഇ ഒന്നാം വര്‍ഷ വിദ്യാര്‍ഥി ഹേമന്ദ് ശങ്കര്‍ (16) ആണ് റോഡരികില്‍ വീണു മരിച്ചത്.
പതിവായി കൂട്ടുകാര്‍ക്കൊപ്പം ഓടാറുണ്ടായിരുന്നു. രാവിലെ ആറുമണിയോടെയാണ് മരണം സംഭവിച്ചത്. കുടക്കല്ല് എടത്തില്‍കണ്ടി ശ്രീഹരിയില്‍ അനില്‍കുമാറിന്റെയും ശ്രീജയുടെയും മകനാണ്. സഹോദരന് : അശ്വന്ത്. വിദ്യാര്‍ഥിയുടെ മരണത്തെതുടര്‍ന്ന് സ്കൂളിന് അവധി നല്കി.