എൻ.എൻ. പിള്ള സ്മാരക അവാർഡ് നടൻ സിദ്ദിഖിന്
Thursday, October 5, 2023 2:13 AM IST
പാലക്കാട്: ഈ വർഷത്തെ എൻ.എൻ. പിള്ള പുരസ്കാരത്തിനു നടൻ സിദ്ദിഖ് അർഹനായതായി ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു.
നാടകരംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള പുരസ്കാരത്തിന് നാടകസംവിധായകനും നടനുമായ കണ്ണൂർ വാസൂട്ടിയും അർഹനായി. സിനിമാതാരം വിജയരാഘവൻ, മാധ്യമപ്രവർത്തകൻ പി.വി. കുട്ടൻ, ജിനേഷ്കുമാർ എരമം, ടി.വി. ബാലൻ, ടി.വി. നന്ദകുമാർ എന്നിവരടങ്ങുന്ന ജൂറിയാണ് അവാർഡ് ജേതാക്കളെ തെരഞ്ഞെടുത്തത്.
സിദ്ദിഖിനുള്ള പുരസ്കാരം നവംബർ 14ന് ഇ.പി. ജയരാജനും കണ്ണൂർ വാസൂട്ടിക്കുള്ള പുരസ്കാരം 23ന് അപർണ ബാലമുരളിയും സമ്മാനിക്കും.