പോലീസ് ഉദ്യോഗസ്ഥൻ വീടിനുള്ളിൽ മരിച്ചനിലയിൽ
Thursday, October 5, 2023 2:13 AM IST
മൂവാറ്റുപുഴ: പോലീസ് ഉദ്യോഗസ്ഥനെ വീടിനുള്ളില്‍ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തി. കളമശേരി എആര്‍ ക്യാമ്പിലെ ഡ്രൈവറായ റാക്കാട് മുരിങ്ങോത്തിൽ ജോബി ദാസ് (48) ആണ് മരിച്ചത്. ഇന്നലെ ഉച്ചയ്ക്ക് രണ്ടോടെയാണ് ജോബി ദാസിനെ മരിച്ചനിലയില്‍ കണ്ടെത്തിയത്.
മേലുദ്യോഗസ്ഥരുടെ മാനസിക പീഡനത്തെത്തുടർന്നാണ് താൻ ആത്മഹത്യ ചെയ്യുന്നതെന്ന് ജോബി ദാസ് എഴുതിയതെന്ന് കരുതുന്ന ആത്മഹത്യാ കുറിപ്പും പോലീസിന് ലഭിച്ചിട്ടുണ്ട്. മൃതദേഹം ഇന്ന് രാവിലെ ഒമ്പതിന് മൂവാറ്റുപുഴ പോലീസ് സ്റ്റേഷനിൽ പൊതുദർശനത്തിനു വയ്ക്കും. സംസ്കാരം ഉച്ചകഴിഞ്ഞ് 2.30ന് മൂവാറ്റുപുഴ നഗരസഭാ ശ്മശാനത്തിൽ. ഭാര്യ: അശ്വതി. മക്കള്‍: അദ്വൈത്, അശ്വിത്.