ബിഷപ്പുമാരുടെ ഭദ്രാസനചുമതലകള് പനഃക്രമീകരിച്ചു
Thursday, October 5, 2023 2:13 AM IST
തിരുവല്ല: മലങ്കര മാര്‍ത്തോമ്മ സഭയിലെ ബിഷപ്പുമാരുടെ ഭദ്രാസനച്ചുമതലകള് 2024 ജനുവരി ഒന്നു മുതല്‍ പുനഃക്രമീകരിച്ചു.
ബിഷപ്പുമാരും നല്‍കിയിട്ടുള്ള പുതുതായി ലഭിക്കുന്ന ഭദ്രാസനങ്ങളും - ഡോ. യുയാക്കിം മാര്‍ കൂറിലോസ് സഫ്രഗന്‍ മെത്രാപ്പോലീത്ത (ചെങ്ങന്നൂര്‍ - മാവേലിക്കര), ഡോ. ജോസഫ് മാര്‍ ബര്‍ണബാസ് സഫ്രഗന്‍ മെത്രാപ്പോലീത്ത (റാന്നി - നിലയ്ക്കല്‍), എപ്പിസ്കോപ്പമാരായ തോമസ് മാര്‍ തിമോത്തിയോസ് (കോട്ടയം - കൊച്ചി), ഡോ. ഐസക് മാര്‍ പീലക്സിനോസ് (തിരുവനന്തപുരം - കൊല്ലം), ഡോ. ഏബ്രഹാം മാര്‍ പൗലോസ് (നോര്‍ത്ത് അമേരിക്ക), ഡോ. മാത്യൂസ് മാര്‍ മക്കാറിയോസ് (കുന്നംകുളം - മലബാര്‍), ഡോ. ഗ്രീഗോറിയോസ് മാര്‍ സ്തേഫാനോസ് (ചെന്നൈ, ബംഗളൂരു), ഡോ. തോമസ് മാര്‍ തീത്തോസ് (കൊട്ടാരക്കര - പുനലൂര്‍). പുതുതായി അഭിഷിക്തരാകുന്ന എപ്പിസ്കോപ്പമാര്‍ക്ക് ഡല്‍ഹി, മുംബൈ, യുകെ സോണ്‍, അടൂര്‍ ഭദ്രാസനങ്ങളുടെ ചുമതല ലഭിക്കും.