നിയമന കോഴക്കേസ്: ഹരിദാസ് ഹാജരായില്ല
Thursday, October 5, 2023 2:19 AM IST
തിരുവനന്തപുരം: മെഡിക്കൽ ഓഫീസർ നിയമനത്തിന് ആരോഗ്യമന്ത്രിയുടെ പേഴ്സണൽ സ്റ്റാഫ് കോഴ വാങ്ങിയെന്ന പരാതി ഉന്നയിച്ച മലപ്പുറം സ്വദേശി ഹരിദാസ് ഇന്നലെയും പോലീസ് സ്റ്റേഷനിൽ ഹാജരായില്ല.
കന്റോണ്മെന്റ് പോലീസ് സ്റ്റേഷനിൽ ഹാജരാകുന്നതിനു പോലീസ് കഴിഞ്ഞ ദിവസം നിർദേശം നൽകിയിരുന്നു. ഹരിദാസിനെ ഇന്നലെ ഫോണിലും ബന്ധപ്പെടാൻ കഴിഞ്ഞില്ല്ലെന്നു കന്റോണ്മെന്റ് പോലീസ് അറിയിച്ചു.
അതേസമയം അഭിഭാഷകന്റെ നിർദേശത്തെ തുടർന്ന് ഹരിദാസ് മാറിനിൽക്കുകയാണെന്നാണ് ലഭിക്കുന്ന വിവരം. ഇതേത്തുടർന്ന് ഹരിദാസിന്റെ മൊഴിയിലും ദുരൂഹത ഉണ്ടെന്ന ആരോപണം ഉയരുന്നുണ്ട്.