റീബിൽഡ് കേരളയിൽ ഏഴ് പദ്ധതികൾക്ക് അംഗീകാരം
Thursday, October 5, 2023 2:19 AM IST
തിരുവനന്തപുരം: റീബിൽഡ് കേരള ഇനിഷ്യേറ്റീവിന് (ആർകെഐ) കീഴിലുള്ള ഏഴു പദ്ധതികൾ നടപ്പാക്കാൻ അംഗീകാരം. ആർകെഐ ഏറ്റെടുക്കുന്നതിനു വിവിധ വകുപ്പുകൾ സമർപ്പിച്ച പദ്ധതി നിർദേശങ്ങൾക്കുള്ള വിശദ പദ്ധതി രേഖകൾക്ക് മന്ത്രിസഭായോഗം അംഗീകാരം നൽകി.
എറണാകുളം കടുങ്ങല്ലൂർ പഞ്ചായത്തിലെ പാതാളം റെഗുലേറ്റർ കം ബ്രിഡ്ജ്, മാന്നാനം പാലം പുനർനിർമാണം, തൃശൂർ-പൊന്നാനി കോൾ നിലങ്ങളിൽ പ്രളയം, വരൾച്ച എന്നിവ മറികടക്കാനുള്ള അടിസ്ഥാന-സൗകര്യ വികസന പ്രവൃത്തികൾ, ധർമടം പ്രദേശത്തെ തോടുകളുടെ സംരക്ഷണ പ്രവൃത്തികൾ, അച്ചൻകോവിൽ, പന്പാ നന്ദികളുടെ ഡീസിൽറ്റിംഗും പാർശ്വഭിത്തി സംരക്ഷണവും, വൈത്തിരി-തരുവണ റോഡിന്റെ പടിഞ്ഞാറെത്തറ-നാലാം മൈൽ ഭാഗം പുനർനിർമാണം എന്നീ പദ്ധതി നിർദേശങ്ങൾക്കാണ് അംഗീകാരം നൽകിയത്.