കൊ​​​ച്ചി/ ​ക​​​ള​​​മ​​​ശേ​​​രി: കൊ​​​ച്ചി ശാ​​​സ്ത്ര- സാ​​​ങ്കേ​​​തി​​​ക സ​​​ര്‍​വ​​​ക​​​ലാ​​​ശാ​​​ല ​(കു​​​സാ​​​റ്റ്) യി​​​ല്‍ ഇ​​ന്ന​​ലെ ന​​ട​​ന്ന ടെ​​​ക് ഫെ​​​സ്റ്റി​​​ൽ തി​​​ക്കി​​​ലും തി​​​ര​​​ക്കി​​​ലും പെ​​​ട്ട് മൂ​​ന്ന് എ​​ൻ​​ജി​​നി​​യ​​റിം​​ഗ് വി​​ദ്യാ​​ർ​​ഥി​​ക​​ൾ ഉ​​ൾ​​പ്പെ​​ടെ നാ​​​ലു പേ​​ർ മ​​രി​​ച്ചു.

ര​​​ണ്ട് പെ​​​ണ്‍​കു​​​ട്ടി​​​ക​​​ളും ര​​​ണ്ട് ആ​​​ണ്‍​കു​​​ട്ടി​​​ക​​​ളു​​​മാ​​​ണ് മ​​​രി​​​ച്ച​​​ത്. 49 പേ​​​ര്‍​ക്കു പ​​​രി​​​ക്കേറ്റു. സ്‌​​​കൂ​​​ള്‍ ഓ​​​ഫ് എ​​​ന്‍​ജി​​​നി​​​യ​​​റിം​​​ഗി​​​ലെ സി​​​വി​​​ല്‍ എ​​​ന്‍​ജി​​​നി​​​യ​​​റിം​​​ഗ് ര​​​ണ്ടാം വ​​​ര്‍​ഷ വി​​​ദ്യാ​​​ര്‍​ഥി​ കൂ​​​ത്താ​​​ട്ടു​​​കു​​​ളം സ്വ​​​ദേ​​​ശി അ​​​തു​​​ല്‍ ത​​​മ്പി, ര​​​ണ്ടാം വ​​​ര്‍​ഷ ഇ​​​ല​​ക്‌​​ട്രോ​​​ണി​​​ക്‌​​​സ് വി​​​ദ്യാ​​​ര്‍​ഥി​​​നി നോ​​​ര്‍​ത്ത് പ​​​റ​​​വൂ​​​ര്‍ സ്വ​​​ദേ​​​ശി​​​നി ആ​​​ന്‍ റി​​ഫ്റ്റ, കോ​​​ഴി​​​ക്കോ​​​ട് താ​​​മ​​​ര​​​ശേ​​​രി സ്വ​​​ദേ​​​ശി​​നി സാ​​​റാ തോ​​​മ​​​സ്, പാലക്കാട് മുണ്ടൂർ സ്വദേശി ആൽവിൻ ജോസഫ് എന്നി വരാണ് മരിച്ചത്.

നാ​​ലു പേ​​രു​​ടെ​​യും മൃ​​​ത​​​ദേ​​​ഹ​​​ങ്ങ​​​ള്‍ ക​​​ള​​​മ​​​ശേ​​​രി മെ​​​ഡി​​​ക്ക​​​ല്‍ കോ​​​ള​​​ജി​​​ല്‍ സൂ​​​ക്ഷി​​​ച്ചി​​​രി​​​ക്കു​​​ക​​​യാ​​​ണ്. ചി​​കി​​ത്സ​​യി​​ലു​​ള്ള നാ​​​ലു​ പേ​​​രു​​​ടെ നി​​​ല ഗു​​​രു​​​ത​​​ര​​​മാ​​​ണ്. ഇ​​​വ​​​രി​​​ല്‍ ര​​​ണ്ടു പേ​​​ര്‍ മെ​​​ഡി​​​ക്ക​​​ല്‍ കോ​​​ള​​​ജി​​​ലും ര​​​ണ്ടു പേ​​​ര്‍ സ്വ​​​കാ​​​ര്യ ആ​​​ശു​​​പ​​​ത്രി​​​യി​​​ലു​​​മാ​​​ണ്. ഇ​​​ന്ന​​​ലെ രാ​​​ത്രി ഏ​​​ഴോ​​​ടെ​​​യാ​​​യി​​രു​​ന്നു സം​​​ഭ​​​വം.


36 പേ​​​രെ ക​​​ള​​​മ​​​ശേ​​​രി മെ​​​ഡി​​​ക്ക​​​ല്‍ കോ​​​ള​​​ജി​​ലാ​​ണു പ്ര​​വേ​​ശി​​പ്പി​​ച്ച​​ത്. ഇ​​​വ​​​രി​​​ല്‍ ര​​​ണ്ടു പേ​​​രാ​​​ണ് മ​​​രി​​​ച്ച​​​ത്. ഇ​​​വ​​രെ ആ​​​ശു​​​പ​​​ത്രി​​​യി​​​ലെ​​​ത്തി​​​ച്ച​​​പ്പോ​​ൾ ജീ​​വ​​നു​​ണ്ടാ​​യി​​രു​​ന്നി​​ല്ലെ​​ന്ന് ആ​​​ശു​​​പ​​​ത്രി അ​​​ധി​​​കൃ​​​ത​​​ര്‍ പ​​​റ​​​ഞ്ഞു.

ഇ​​​വി​​​ടെ ര​​​ണ്ടു പേ​​​ര്‍ ഐ​​​സി​​​യു​​​വി​​​ല്‍ ചി​​​കി​​​ത്സ​​​യി​​​ലു​​​ണ്ട്. പ​​​ത്ത​​​ടി​​​പ്പാ​​​ലം കി​​​ന്‍​ഡ​​​ര്‍ ആ​​​ശു​​​പ​​​ത്രി​​​യി​​​ല്‍ 15 പേ​​​ര്‍ ചി​​​കി​​​ത്സ​​​യി​​​ലു​​​ണ്ട്.

കൂ​​​ത്താ​​​ട്ടു​​​കു​​​ളം കി​​​ഴ​​​കൊ​​​മ്പ് കൊ​​​ച്ചു​​​പാ​​​റ​​​യി​​​ല്‍ ത​​​മ്പി​​​യു​​​ടെ മ​​​ക​​​നാ​​​ണ് അ​​​തു​​​ല്‍(24). അ​​മ്മ ലി​​​ല്ലി പി​​​ഡ​​​ബ്ല്യു​​​ഡി​​​യി​​​ല്‍ ലാ​​​സ്റ്റ് ഗ്രേ​​​ഡ് ജീ​​​വ​​​ന​​​ക്കാ​​​രി​​​യാ​​​യി​​​രു​​​ന്നു. ഏ​​​ക സ​​​ഹോ​​​ദ​​​ര​​​ന്‍ അ​​​ജി​​​ന്‍ ത​​​മ്പി.

താ​​മ​​ര​​ശേ​​രി കോ​​ര​​ങ്ങാ​​ട് താ​​മ​​സി​​ക്കു​​ന്ന വ​​യ​​ല​​പ്പ​​ള്ളി​​ൽ തോ​​മ​​സ് സ്ക​​റി​​യ​​യു​​ടെ​​യും കൊ​​ച്ചു​​റാ​​ണി​​യു​​ടെ​​യും മ​​ക​​ളാ​​ണു സാ​​റാ തോ​​മ​​സ് (19). സ​​ഹോ​​ദ​​രി​​മാ​​ർ: സാ​​നി​​യ, സൂ​​സ.

നോർത്ത് പറവൂർ ഗോ​​തു​​രു​​ത്ത് കു​​റു​​മ്പ​​ത്തു​​രു​​ത്ത് കോ​​ണ​​ത്ത് ച​​വി​​ട്ടു​​നാ​​ട​​ക ആ​​ശാ​​ന്‍ റോ​​യ് ജോ​​ര്‍​ജു​​കു​​ട്ടി​​യു​​ടെ​​യും സി​​ന്ധു​​വി​​ന്‍റെ​​യും മ​​ക​​ളാ​​ണ് ആ​​ന്‍ റി​​ഫ്റ്റ. സ​​ഹോ​​ദ​​ര​​ന്‍: റി​​ഥു​​ല്‍.