ഉന്നതവിദ്യാഭ്യാസ വകുപ്പ് അന്വേഷിക്കും: മന്ത്രി ആർ. ബിന്ദു
Monday, November 27, 2023 1:37 AM IST
കൊച്ചി: കുസാറ്റില്‍ സംഭവിച്ച അപകടത്തില്‍ സംഘാടകര്‍ക്ക് വലിയ ഉത്തരവാദിത്വമുണ്ടെന്ന് മന്ത്രി ആര് ബിന്ദു. സംഘാടനത്തില്‍ വീഴ്ചയുണ്ടായോയെന്നു പരിശോധിച്ചുവരികയാണ്.
ദുരന്തനിവാരണ അഥോറിറ്റിയുമായി ബന്ധപ്പെട്ട് കൂടുതല്‍ അന്വേഷണം നടത്തേണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞു. സംഭവത്തില്‍ ഉന്നതവിദ്യാഭ്യാസ വകുപ്പ് അന്വേഷണം നടത്തും.
ഉന്നതവിദ്യാഭ്യാസ പ്രിന്‍സിപ്പല്‍ സെക്രട്ടറിക്കും സര്‍വകലാശാലാ വൈസ് ചാന്‍സലര്‍ക്കും രജിസ്ട്രാര്‍ക്കും ഇതുസംബന്ധിച്ച നിര്‍ദേശം നല്‍കിയിട്ടുണ്ട്.