നവകേരള സദസ് ഇലക്ഷൻ പ്രചാരണം: ഫ്രാൻസിസ് ജോർജ്
Monday, November 27, 2023 1:37 AM IST
കോട്ടയം: ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് വേണ്ടി സർക്കാർ ചെലവിൽ നടത്തുന്ന പ്രചാരണ പരിപാടിയാണ് നവകേരള ജനസദസെന്ന് കേരള കോൺഗ്രസ് ഡെപ്യൂട്ടി ചെയർമാൻ കെ.ഫ്രാൻസീസ് ജോർജ്.
കരിങ്കൊടി പ്രതിഷേധം നടത്തിയ കെഎസ്യു, യൂത്ത്കോൺഗ്രസ് പ്രവർത്തകരെ മൃഗീയമായി മർദ്ദിച്ചതിനെ പുകഴ്ത്തിയ മുഖ്യമന്ത്രി ജനങ്ങളോട് മാപ്പു പറയണമെന്ന് ഫ്രാൻസിസ് ജോർജ് ആവശ്യപ്പെട്ടു.