ക​​ള​​മ​​ശേ​​രി: പ​​രി​​പാ​​ടി​​യി​​ല്‍ പൊ​​തു​​ജ​​ന​​ങ്ങ​​ള്‍ക്ക് വി​​ല​​ക്കു​​ണ്ടാ​​യി​​രു​​ന്നി​​ല്ലെ​​ന്ന് കു​​സാ​​റ്റ് സ്റ്റു​​ഡ​​ന്‍റ്സ് വെ​​ല്‍ഫെ​​യ​​ര്‍ ഡ​​യ​​റ​​ക്ട​​ര്‍ പി.​​കെ. ബേ​​ബി. വൈ​​കു​​ന്നേ​​രം 5.30 മു​​ത​​ല്‍ കു​​ട്ടി​​ക​​ളെ പ്ര​​വേ​​ശി​​പ്പി​​ച്ചുതു​​ട​​ങ്ങി​​യി​​രു​​ന്നു.

2000 ത്തോ​​ളം പേ​​രെ ഉ​​ള്‍ക്കൊ​​ള്ളാ​​വു​​ന്ന സ്ഥ​​ല​​ത്ത് 1200 വി​​ദ്യാ​​ര്‍ഥി​​ക​​ള്‍ക്കു​​ള്ള സ​​ജ്ജീ​​ക​​ര​​ണ​​മാ​​ണ് ഉ​​ണ്ടാ​​യി​​രു​​ന്ന​​ത്. രാ​​ത്രി ഏ​​ഴോ​​ടെ കു​​ട്ടി​​ക​​ള്‍ പെ​​ട്ടെ​​ന്ന് പ​​രി​​പാ​​ടി ന​​ട​​ക്കു​​ന്ന ഭാ​​ഗ​​ത്തേ​​ക്ക് ച​​വി​​ട്ടു​​പ​​ടി​​ക​​ൾ വ​​ഴി ഓ​​ടി ഇ​​റ​​ങ്ങി​​യ​​പ്പോ​​ഴാ​​ണ് അ​​പ​​ക​​ടമുണ്ടാ​​യ​​ത്.

മ​​ഴ കാ​​ര​​ണ​​മാ​​ണോ പ​​രി​​പാ​​ടി കാ​​ണാ​​നാ​​ണോ അ​​വ​​ർ ഓ​​ടി​​യി​​റ​​ങ്ങി​​യ​​ത് എ​​ന്ന​​തു പ​​രി​​ശോ​​ധി​​ക്ക​​ണം. ഗേ​​റ്റ് പെ​​ട്ടെ​​ന്ന് തു​​റ​​ന്ന​​താ​​ണ് അ​​പ​​ക​​ട​​കാ​​ര​​ണം. പു​​റ​​ത്തു​​നി​​ന്ന് അ​​ക​​ത്തേ​​ക്കു ക​​യ​​റു​​ന്ന ഭാ​​ഗ​​ത്താ​​ണ് അ​​പ​​ക​​ട​​മു​​ണ്ടാ​​യ​​ത്.


പു​​റ​​ത്തേ​​ക്കി​​റ​​ങ്ങാ​​ന്‍ ര​​ണ്ട് ഗേ​​റ്റു​​ക​​ള്‍കൂ​​ടി ഉ​​ണ്ടാ​​യി​​രു​​ന്നെ​​ങ്കി​​ലും അ​​തു തു​​റ​​ന്നി​​രു​​ന്നി​​ല്ല. തി​​രി​​ച്ച​​റി​​യാ​​ന്‍ ടീഷ​​ര്‍ട്ടും ഐ​​ഡി കാ​​ര്‍ഡും ഉ​​ള്ള​​തി​​നാ​​ല്‍ ഒ​​റ്റ ഗേ​​റ്റി​​ലാ​​യി​​രു​​ന്നു കാ​​ര്യ​​ങ്ങ​​ള്‍ നി​​യ​​ന്ത്രി​​ച്ചി​​രു​​ന്ന​​ത്. എ​​ന്നാ​​ല്‍, തി​​ര​​ക്കി​​നി​​ടെ കാ​​ര്യ​​ങ്ങ​​ള്‍ കൈ​​വി​​ട്ടു പോ​​കു​​ക​​യാ​​യി​​രു​​ന്നു. കു​​ട്ടി​​ക​​ള്‍ ത​​ന്നെ​​യാ​​ണ് പ​​രി​​പാ​​ടി നി​​യ​​ന്ത്രി​​ച്ചി​​രു​​ന്ന​​ത്.