കൊ​​​ച്ചി: ഓ​​​ള്‍ ഇ​​​ന്ത്യ ടൂ​​​റി​​​സ്റ്റ് പെ​​​ര്‍​മി​​​റ്റ് വാ​​​ഹ​​​ന​​​ങ്ങ​​​ള്‍ സ്‌​​​റ്റേ​​​ജ് കാ​​​ര്യേ​​​ജ് ആ​​​യി ഉ​​​പ​​​യോ​​​ഗി​​​ക്കാ​​​നാ​​​വി​​​ല്ലെ​​​ന്ന് ഹൈ​​​ക്കോ​​​ട​​​തി. ഇ​​​ത്ത​​​രം വാ​​​ഹ​​​ന​​​ങ്ങ​​​ള്‍ പെ​​​ര്‍​മി​​​റ്റ് ച​​​ട്ട​​​ങ്ങ​​​ള്‍ ലം​​​ഘി​​​ക്കു​​​ക​​​യാ​​​ണെ​​​ങ്കി​​​ല്‍ പി​​​ഴ ചു​​​മ​​​ത്താ​​​മെ​​​ന്നും കോ​​​ട​​​തി സിം​​ഗി​​ൾ ബെ​​ഞ്ച് വ്യ​​​ക്ത​​​മാ​​​ക്കി.

മോ​​​ട്ടോ​​​ര്‍ വാ​​​ഹ​​​ന വ​​​കു​​​പ്പ് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ര്‍ പി​​​ഴ ചു​​​മ​​​ത്തി​​​യ​​​തി​​​നെ​​​തി​​​രേ കൊ​​​ല്ലം സ്വ​​​ദേ​​​ശി​​​ക​​​ള്‍ ന​​​ല്‍​കി​​​യ ഹ​​​ര്‍​ജി​​​യി​​​ലാ​​​ണ് ജ​​​സ്റ്റി​​​സ് ദി​​​നേ​​​ശ് കു​​​മാ​​​ര്‍ സിം​​​ഗി​​ന്‍റെ നി​​​ര്‍​ണാ​​​യ​​​ക ഉ​​​ത്ത​​​ര​​​വ്.

ടൂ​​​റി​​​സ്റ്റ് പെ​​​ര്‍​മി​​​റ്റ് വാ​​​ഹ​​​ന​​​ങ്ങ​​​ള്‍ സ്‌​​​റ്റേ​​​ജ് കാ​​​ര്യേജ് ആ​​​യി സ​​​ര്‍​വീ​​​സ് ന​​​ട​​​ത്തു​​​ന്ന​​​ത് കെ​​​എ​​​സ്ആ​​​ര്‍​ടി​​​സി ഉ​​​ള്‍​പ്പ​​​ടെ​​​യു​​​ള്ള സ്‌​​​റ്റേ​​​ജ് കാ​​​ര്യേ​​​ജ് വാ​​​ഹ​​​ന​​​ങ്ങ​​​ളു​​​ടെ താ​​​ത്്‍​പ​​​ര്യ​​​ങ്ങ​​​ള്‍​ക്കു വി​​​രു​​​ദ്ധ​​​മാ​​​ണ്. നി​​​യ​​​മം ലം​​​ഘി​​​ക്കു​​​ന്ന വാ​​​ഹ​​​ന​​​ങ്ങ​​​ള്‍​ക്കെ​​​തി​​​രേ മോ​​​ട്ടോ​​​ര്‍ വാ​​​ഹ​​​ന വ​​​കു​​​പ്പ് അ​​​ധി​​​കൃ​​​ത​​​ര്‍​ക്ക് സ്വ​​​ത​​​ന്ത്ര​​​മാ​​​യ ന​​​ട​​​പ​​​ടി സ്വീ​​​ക​​​രി​​​ക്കാം. ഹ​​​ര്‍​ജി​​​ക്കാ​​​ര്‍ പി​​​ഴത്തു​​​ക​​​യു​​​ടെ അ​​​ന്‍​പ​​​ത് ശ​​​ത​​​മാ​​​നം ഉ​​​ട​​​ന്‍ അ​​​ട​​​യ്ക്ക​​​ണ​​​മെ​​​ന്നും കോ​​​ട​​​തി വ്യ​​​ക്ത​​​മാ​​​ക്കി.

റോ​​​ബി​​​ന്‍ ബ​​​സ് ഉ​​​ള്‍​പ്പെ​​​ടെ​​​യു​​​ള്ള ടൂ​​​റി​​​സ്റ്റ് പെ​​​ര്‍​മി​​​റ്റ് വാ​​​ഹ​​​ന​​​ങ്ങ​​​ള്‍ ച​​​ട്ടം ലം​​​ഘി​​​ച്ചാ​​​ല്‍ ന​​​ട​​​പ​​​ടി സ്വീ​​​ക​​​രി​​​ക്കാ​​​ന്‍ സ​​​ര്‍​ക്കാ​​​രി​​​ന് ക​​​രു​​​ത്തു പ​​​ക​​​രു​​​ന്ന​​​താ​​​ണ് ഹൈ​​​ക്കോ​​​ട​​​തി​​​യു​​​ടെ ഇ​​​ട​​​ക്കാ​​​ല ഉ​​​ത്ത​​​ര​​​വ്.

ഓ​​​ള്‍ ഇ​​​ന്ത്യ ടൂ​​​റി​​​സ്റ്റ് പെ​​​ര്‍​മി​​​റ്റ് വാ​​​ഹ​​​ന​​​ങ്ങ​​​ള്‍​ക്ക് സ്റ്റേജ് കാ​​​ര്യേ​​​ജ് ആ​​​യി ഉ​​​പ​​​യോ​​​ഗി​​​ക്കാ​​​ന്‍ ച​​​ട്ട​​​മു​​​ണ്ട് എ​​​ന്ന വാ​​​ദ​​​മാ​​​ണ് റോ​​​ബി​​​ന്‍ ബ​​​സ് ഉ​​​ട​​​മ​​​ക​​​ള്‍ ഉ​​​യ​​​ര്‍​ത്തിയിരു​​​ന്ന​​​ത്. ഇ​​​തു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് ഉ​​​ട​​​മ​​​ക​​​ള്‍ ഹൈ​​​ക്കോ​​​ട​​​തി​​​യെ സ​​​മീ​​​പി​​​ക്കു​​​ക​​​യും ചെ​​​യ്തു. ബ​​​സ് പി​​​ടി​​​ച്ചെ​​​ടു​​​ക്ക​​​രു​​​തെ​​​ന്ന കോ​​​ട​​​തി നി​​​ര്‍​ദേ​​​ശ​​​ത്തി​​​ന്‍റെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ലാ​​​ണ് ക​​​ഴി​​​ഞ്ഞ ദി​​​വ​​​സ​​​ങ്ങ​​​ളി​​​ല്‍ സ​​​ര്‍​വീ​​​സ് ന​​​ട​​​ത്തി​​​യ​​​ത്.

സ​​​മാ​​​ന സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ല്‍ കൊ​​​ല്ല​​​ത്തെ പു​​​ഞ്ചി​​​രി ബ​​​സ് ഉ​​​ട​​​മ​​​ക​​​ളും കോ​​​ട​​​തി​​​യെ സ​​​മീ​​​പി​​​ച്ചു. ഇ​​​തി​​​നെ ചോ​​​ദ്യം ചെ​​​യ്തു കെ​​​എ​​​സ്ആ​​​ര്‍​ടി​​​സി ന​​​ല്‍​കി​​​യ ഹ​​​ര്‍​ജി​​​യും ഹൈ​​​ക്കോ​​​ട​​​തി​​​യി​​​ലു​​​ണ്ട്. പു​​​ഞ്ചി​​​രി ബ​​​സ് ഉ​​​ട​​​മ​​​ക​​​ള്‍ ന​​​ല്‍​കി​​​യ ഹ​​​ര്‍​ജി പ​​​രി​​​ഗ​​​ണി​​​ക്ക​​​വേയാ​​​ണ് കോ​​​ട​​​തി സു​​​പ്ര​​​ധാ​​​ന​​​മാ​​​യ നി​​​രീ​​​ക്ഷ​​​ണം ന​​​ട​​​ത്തി​​​യ​​​ത്.