തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഡി​​​സം​​​ബ​​​ർ ഒ​​​ന്നു മു​​​ത​​​ൽ അ​​​ഞ്ചു വ​​​രെ കാ​​​ര്യ​​​വ​​​ട്ടം ഗ്രീ​​​ൻ​​​ഫീ​​​ൽ​​​ഡ് സ്റ്റേ​​​ഡി​​​യ​​​ത്തി​​​ൽ ന​​​ട​​​ക്കു​​​ന്ന ഗ്ലോ​​​ബ​​​ൽ ആ​​​യു​​​ർ​​​വേ​​​ദ ഫെ​​​സ്റ്റി​​​വ​​​ലി​​​നോ​​​ട​​​നു​​​ബ​​​ന്ധി​​​ച്ച് ഔ​​​ഷ​​​ധ​​​സ​​​സ്യ ക​​​ർ​​​ഷ​​​ക​​​സം​​​ഗ​​​മം സം​​​ഘ​​​ടി​​​പ്പി​​​ക്കു​​​ന്നു. ഡി​​​സം​​​ബ​​​ർ അ​​​ഞ്ചി​​​നു രാ​​​വി​​​ലെ 9.30 മു​​​ത​​​ൽ വൈ​​​കു​​​ന്നേ​​​രം നാ​​​ലു വ​​​രെ​​​യാ​​​ണ് മെ​​​ഡി​​​സി​​​ന​​​ൽ പ്ലാ​​​ന്‍റ് ആ​​​ൻ​​​ഡ് ഫാ​​​ർ​​​മ​​​ർ പ്രൊ​​​ഡ്യൂ​​​സ​​​ർ ഓ​​​ർ​​​ഗ​​​നൈ​​​സേ​​​ഷ​​​ൻ (എ​​​ഫ്പി​​​ഒ) മീ​​​റ്റ് ന​​​ട​​​ത്തു​​​ന്ന​​​ത്.

10 പ്ര​​​തി​​​നി​​​ധി​​​ക​​​ളെ വ​​​രെ പ​​​ങ്കെ​​​ടു​​​പ്പി​​​ക്കു​​​ന്ന എ​​​ഫ്പി​​​ഒ​​​യ്ക്ക് 500 രൂ​​​പ ര​​​ജി​​​സ്ട്രേ​​​ഷ​​​ൻ ഫീ​​​സ് ഈ​​​ടാ​​​ക്കും. ക​​​ർ​​​ഷ​​​ക​​​ർ​​​ക്കും ഔ​​​ഷ​​​ധ​​​സ​​​സ്യ​​​ങ്ങ​​​ളി​​​ൽ താ​​​ത്പ​​​ര്യ​​​മു​​​ള്ള​​​വ​​​ർ​​​ക്കും ര​​​ജി​​​സ്ട്രേ​​​ഷ​​​ൻ സൗ​​​ജ​​​ന്യ​​​മാ​​​യി​​​രി​​​ക്കും.


താ​​​ത്പ​​​ര്യ​​​മു​​​ള്ള​​​വ​​​ർ​​​ക്ക് സെ​​​ന്‍റ​​​ർ ഫോ​​​ർ ഇ​​​ന്നൊ​​​വേ​​​ഷ​​​ൻ ഇ​​​ൻ സ​​​യ​​​ൻ​​​സ് ആ​​​ൻ​​​ഡ് സോ​​​ഷ്യ​​​ൽ ആ​​​ക്‌​​​ഷ​​​ന്‍റെ വെ​​​ള്ള​​​യ​​​ന്പ​​​ലം ഉ​​​ദാ​​​ര​​​ശി​​​രോ​​​മ​​​ണി റോ​​​ഡി​​​ലെ ഓ​​​ഫീ​​​സി​​​ൽ പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന ജി​​​എ​​​എ​​​ഫി​​​ന്‍റെ ര​​​ജി​​​സ്ട്രേ​​​ഷ​​​ൻ ഡെ​​​സ്കി​​​ൽ നേ​​​രി​​​ട്ടോ [email protected] എ​​​ന്ന ഇ​​​മെ​​​യി​​​ൽ വി​​​ലാ​​​സ​​​ത്തി​​​ലോ ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്യാം. വി​​​വ​​​ര​​​ങ്ങ​​​ൾ​​​ക്ക്: 9567778945, 9495554069, 9447702102.