കൊ​​​ച്ചി: കോ​​​ല​​​ഞ്ചേ​​​രി മ​​​ല​​​ങ്ക​​​ര ഓ​​​ർ​​​ത്ത​​​ഡോ​​​ക്‌​​​സ് സി​​​റി​​​യ​​​ൻ ച​​​ർ​​​ച്ച് മെ​​​ഡി​​​ക്ക​​​ൽ മി​​​ഷ​​​ൻ ആ​​​ശു​​​പ​​​ത്രി സ്‌​​​ഥാ​​​പ​​​ക മെ​​​ഡി​​​ക്ക​​​ൽ ഡ​​​യ​​​റ​​​ക്‌​​​ട​​​റാ​​​യി​​​രു​​​ന്ന അ​​​ന്ത​​​രി​​​ച്ച ക​​​ഞ്ഞി​​​ക്കു​​​ഴി മൗ​​​ണ്ട്‌ വാ​​​ർ​​​ഡ് ത​​​യ്യി​​​ൽ ക​​​ണ്ട​​​ത്തി​​​ൽ ഡോ. ​​​കെ.​​​സി. മാ​​​മ്മ​​​ന്‍റെ (ബാ​​​പ്പു- 93) സം​​​സ്കാ​​​രം ഇ​​​ന്നു ന​​​ട​​​ക്കും. ഉ​​​ച്ച​​​യ്ക്കു ര​​​ണ്ടി​​​ന് വീ​​​ട്ടി​​​ൽ പ്രാ​​​ർ​​​ഥ​​​ന​​​യ്ക്കു​​​ശേ​​​ഷം നാ​​​ലി​​​ന് കോ​​​ട്ട​​​യം പു​​​ത്ത​​​ൻ​​​പ​​​ള്ളി​​​യി​​​ലാ​​​ണു സം​​​സ്കാ​​​രം.

പ്ര​​​മു​​​ഖ ശി​​​ശു​​​രോ​​​ഗ വി​​​ദ​​​ഗ്‌​​​ധ​​​നും വെ​​​ല്ലൂ​​​ർ മെ​​​ഡി​​​ക്ക​​​ൽ കോ​​​ള​​​ജ് പീ​​​ഡി​​​യാ​​​ട്രി​​​ക്സ് വി​​​ഭാ​​​ഗം മു​​​ൻ പ്ര​​​ഫ​​​സ​​​റു​​​മാ​​​യ ഡോ. ​​​മാ​​​മ്മ​​​ൻ, വെ​​​ല്ലൂ​​​ർ മെ​​​ഡി​​​ക്ക​​​ൽ കോ​​​ള​​​ജി​​​ൽ പീ​​​ഡി​​​യാ​​​ട്രി​​​ക്സ് വി​​​ഭാ​​​ഗ​​​ത്തി​​​ൽ പ്ര​​​ഫ​​​സ​​​ർ ജോ​​​ലി രാ​​​ജി​​​വ​​​ച്ചാ​​​ണു കോ​​​ല​​​ഞ്ചേ​​​രി​​​യി​​​ലെ മെ​​​ഡി​​​ക്ക​​​ൽ മി​​​ഷ​​​ൻ ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ സേ​​​വ​​​ന​​​ത്തി​​​നെ​​​ത്തി​​​യ​​​ത്. കോ​​​ല​​​ഞ്ചേ​​​രി ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ ഡോ. ​​​മാ​​​മ്മ​​​ൻ പ്ര​​​തി​​​ഫ​​​ലം വാ​​​ങ്ങാ​​​തെ​​​യാ​​​ണു പ്ര​​​വ​​​ർ​​​ത്തി​​​ച്ച​​​ത്. 1970 മു​​​ത​​​ൽ 1988 വ​​​രെ ആ​​​ശു​​​പ​​​ത്രി ഡ​​​യ​​​റ​​​ക്‌​​​ട​​​റാ​​​യി​​​രു​​​ന്നു.


മെ​​​ഡി​​​ക്ക​​​ൽ മി​​​ഷ​​​ൻ ആ​​​ശു​​​പ​​​ത്രി​​​യെ ദ​​​ക്ഷി​​​ണേ​​​ന്ത്യ​​​യി​​​ലെ മി​​​ക​​​ച്ച ആ​​​രോ​​​ഗ്യ​​​സ്ഥാ​​​പ​​​ന​​​മാ​​​യി വ​​​ള​​​ർ​​​ത്തി​​​യെ​​​ടു​​​ക്കു​​​ന്ന​​​തി​​​ൽ ഡോ. ​​​മാ​​​മ്മ​​​ന്‍റെ ദീ​​​ർ​​​ഘ​​​വീ​​​ക്ഷ​​​ണ​​​വും സം​​​ഘാ​​​ട​​​ന​​​പാ​​​ട​​​വ​​​വും സ​​​ജീ​​​വ​​​മാ​​​യു​​​ണ്ടാ​​​യി​​​രു​​​ന്നു.