നവകേരള സദസ് വേദിക്കരികിൽ 21 വാഴ വച്ച് കോണ്‍ഗ്രസ് പ്രതിഷേധം
Saturday, December 2, 2023 1:08 AM IST
ഒറ്റപ്പാലം: ഒറ്റപ്പാലത്തെ നവകേരള സദസ് വേദിക്കരികിൽ 21 വാഴകൾ വച്ച് കോണ്‍ഗ്രസിന്റെ പ്രതിഷേധം.
ഒറ്റപ്പാലം മണ്ഡലം നവകേരള സദസ് നടക്കുന്ന ചിനക്കത്തൂർ കാവിനു സമീപത്താണു വാഴവച്ച് പ്രതിഷേധിച്ചത്. വ്യാഴാഴ്ച രാത്രിയോടെയാണു സംഭവം.
എന്നാൽ, ഇന്നലെ രാവിലെ വാഴകളെല്ലാം വെട്ടിയരിഞ്ഞും പിഴുതെറിഞ്ഞതുമായ നിലയിലായിരുന്നു. പ്രതിഷേധം അറിഞ്ഞെത്തിയ സിപിഎം പ്രവർത്തകരാണ് വാഴകൾ പിഴുതെറിഞ്ഞതെന്നു കോണ്‍ഗ്രസുകാർ പറയുന്നു.