വിസ്മയം വിരിയിച്ച് മുഹമ്മദ് റസൽ
Saturday, December 2, 2023 1:08 AM IST
തിരുവനന്തപുരം: സ്പെഷൽ സ്കൂൾ പ്രവൃത്തി പരിചയ മേളയിൽ കയർ ഡോർ മാറ്റ് നിർമാണത്തിൽ വിസ്മയം വിരിയിച്ച് മുഹമ്മദ് റസൽ. കേഴ്വി പരിമിതിയുള്ള മുഹമ്മദ് റസൽ കോട്ടയം നീർപ്പാറ എച്ച്എസ്എസ് ഫോർ ദ ഡഫിലെ പ്ലസ് വണ്‍ വിദ്യാർഥിയാണ്.
കയർ ഉപയോഗിച്ചുള്ള ഡോർ മാറ്റ് നിർമാണം വളരെ വേഗത്തിലാണ് മുഹമ്മദ് റസൽ പൂർത്തിയാക്കുന്നത്. കൈവിരലുകളുടെ അനായാസ വേഗതയിൽ നിമഷനേരം കൊണ്ട് ഒരു ലെയർ പൂർത്തിയാക്കും.
മാറ്റ് നിർമാണത്തിലെ ഫിനീഷിംഗിലും മുഹമ്മദ് റസലിനു വലിയ നിർബന്ധമാണ്. കൃത്യമായ അകലത്തിൽ കയർ പിരികൾ അടുക്കിയാണ് ഈ മിടുക്കന്റെ നിർമാണം.