ഗവ. പ്ലീഡർ പീഡിപ്പിച്ച സംഭവം: മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ അതിജീവിതയ്ക്കു കക്ഷിചേരാം
Tuesday, December 5, 2023 2:46 AM IST
കൊച്ചി: നിയമസഹായം തേടിയെത്തിയ യുവതിയെ പീഡനത്തിനിരയാക്കിയ കേസില്‍ പ്രതിയായ അഭിഭാഷകന് പി.ജി. മനു നല്കിയ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ കക്ഷിചേരാനുള്ള അതിജീവിതയുടെ അപേക്ഷ ഹൈക്കോടതി അംഗീകരിച്ചു.
ചോറ്റാനിക്കര പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ അറസ്റ്റ് തടയണമെന്നാവശ്യപ്പെട്ട് നല്കിയ ഹര്‍ജിയില്‍ സര്‍ക്കാരിനോട് വിശദീകരണം തേടിയ കോടതി അടുത്ത ചൊവ്വാഴ്ച പരിഗണിക്കാന്‍ മാറ്റി. പ്രതിക്ക് അഭിഭാഷകനെന്ന പരിഗണന നല്‍കനാവില്ലെന്ന് ജസ്റ്റീസ് പി.ഗോപിനാഥ് പറഞ്ഞു.
ബലം പ്രയോഗിച്ചെടുത്ത നഗ്ന ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രതി പ്രചരിപ്പിക്കാന്‍ സാധ്യതയുണ്ടെന്നും താനും കുടുംബവും ആത്മഹത്യയുടെ വക്കിലാണെന്നും അതിജീവിതയുടെ ഹർജിയിൽ പറയുന്നു. ഒട്ടേറെ നുണക്കഥകള്‍ പ്രതിയും സംഘവും ഇപ്പോള്‍ തന്നെ തനിക്കെതിരേ പ്രചരിപ്പിക്കുന്നുണ്ടെന്നും ഹര്‍ജിയിൽ പറയുന്നു.