എ.വി. ഗോപിനാഥിനെ കോൺഗ്രസിൽനിന്നു സസ്പെൻഡ് ചെയ്തു
Tuesday, December 5, 2023 3:15 AM IST
പാലക്കാട്: സംഘടനാവിരുദ്ധ പ്രവര്‍ത്തനം നടത്തിയതിനു മുന്‍ എംഎല്‍എയും മുൻ ഡിസിസി പ്രസിഡന്റുമായ എ.വി. ഗോപിനാഥിനെ കോണ്‍ഗ്രസിന്റെ പ്രാഥമികാംഗത്വത്തില്‍നിന്നും സസ്പെൻഡ് ചെയ്തു.
പാര്‍ട്ടി തീരുമാനത്തിനു വിരുദ്ധമായി നവകേരള സദസില്‍ പങ്കെടുത്തതിനാണ് കെപിസിസി പ്രസിഡന്റ് കെ. സുധാകരന്റെ നടപടിയെന്നു ജനറല്‍ സെക്രട്ടറി ടി.യു. രാധാകൃഷ്ണന് അറിയിച്ചു.
കേരളത്തില്‍ ജനദ്രോഹഭരണം നടത്തുന്ന മുഖ്യമന്ത്രി പിണറായി വിജയന് സര്‍ക്കാര്‍ നടത്തിവരുന്ന ജനവിരുദ്ധ പരിപാടി ബഹിഷ്കരിക്കാന്‍ കോണ്‍ഗ്രസും യുഡിഎഫും ഒറ്റക്കെട്ടായി തീരുമാനമെടുത്തതാണ്.
ജനവിരുദ്ധ നയങ്ങള്‍ക്കെതിരേ ജനാധിപത്യപരമായി പ്രതിഷേധിക്കുന്ന വിദ്യാര്‍ഥികളും യുവാക്കളും വനിതകളും ഉള്‍പ്പെടെയുള്ള പ്രവര്‍ത്തകരെ ക്രൂരമായി അടിച്ചമര്‍ത്തിയാണ് പരിപാടിയുമായി സര്‍ക്കാര്‍ മുന്നോട്ടുപോകുന്നത്. ഇതില്‍ പങ്കെടുത്തത് തികഞ്ഞ അച്ചടക്ക ലംഘനമാണെന്ന് കെപിസിസി വ്യക്തമാക്കി.