ഡോ. ക്രിസ്റ്റി ഫെര്‍ണാണ്ടസ് ഉജ്വല വ്യക്തിത്വം: കെആര്‍എല്‍സിസി
Wednesday, December 6, 2023 1:16 AM IST
കൊച്ചി: ഭരണനിര്‍വഹണ മേഖലയില്‍ തിളങ്ങിനിന്ന ഉജ്വല വ്യക്തിത്വമായിരുന്നു ഡോ. ക്രിസ്റ്റി ഫെര്‍ണാണ്ടസെന്ന് കെആര്‍എല്‍സിസി പ്രസിഡന്റ് ബിഷപ് ഡോ. വര്‍ഗീസ് ചക്കാലയ്ക്കല്‍ അനുസ്മരിച്ചു.
മികച്ച ഭരണാധികാരി, പ്രതിജ്ഞാബദ്ധതയുള്ള സാമൂഹ്യസ്നേഹി, നന്മ നിറഞ്ഞ മനുഷ്യസ്നേഹി എന്നീ നിലകളിൽ കേരളത്തോടും നീതി നിഷേധിക്കപ്പെട്ട ജനസമൂഹങ്ങളോടും പ്രത്യേക താത്പര്യം അദ്ദേഹം പ്രകടിപ്പിച്ചിരുന്നുവെന്നും ബിഷപ് പറഞ്ഞു.