കോ​​​ഴി​​​ക്കോ​​​ട്: സി​​​നി​​​മാ ച​​​ര്‍​ച്ച​​​യു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് കോ​​​ള​​​ജി​​​ല്‍ അ​​​തി​​​ഥി​​​യാ​​​യി വി​​​ളി​​​ച്ച ശേ​​​ഷം ആ ​​​പ​​​രി​​​പാ​​​ടി റ​​​ദ്ദ് ചെ​​​യ്ത​​​തി​​​ല്‍ പ്ര​​​തി​​​ഷേ​​​ധമ​​​റി​​​യി​​​ച്ച് ‘കാ​​​ത​​​ല്‍’ ചി​​​ത്ര​​​ത്തി​​​ന്‍റെ സം​​​വി​​​ധാ​​​യ​​​ക​​​ന്‍ ജി​​​യോ ബേ​​​ബി.

കോ​​​ഴി​​​ക്കോ​​​ട് ഫാ​​​റൂ​​​ഖ്‌ കോ​​​ള​​​ജി​​​ലെ ഫി​​​ലിം ക്ല​​ബ്ബു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് ന​​​ട​​​ത്തു​​​ന്ന പ​​​രി​​​പാ​​​ടി​​​യി​​​ലാ​​​ണ് ജി​​​യോ ബേ​​​ബി​​​യെ അ​​​തി​​​ഥി​​​യാ​​​യി ക്ഷ​​​ണി​​​ച്ചി​​​രു​​​ന്ന​​​ത്.


പ​​​ങ്കെ​​​ടു​​​ക്കാ​​​ന്‍ കോ​​​ഴി​​​ക്കോ​​​ട്ടെ​​ത്തി​​​യ​​​പ്പോ​​​ഴാ​​​ണ് പ്രോ​​​ഗ്രാം റ​​​ദ്ദാ​​​ക്കി​​​യ വി​​​വ​​​രം കോ​​​ള​​​ജ് അ​​​ധി​​​കൃ​​​ത​​​ര്‍ ത​​​ന്നെ വി​​​ളി​​​ച്ച​​​റി​​​യി​​​ക്കു​​​ന്ന​​​തെ​​ന്ന് ജി​​​യോ ബേ​​​ബി സ​​​മൂ​​​ഹ​​​മാ​​​ധ്യ​​​മ​​​ങ്ങ​​​ളി​​​ല്‍ പ​​​ങ്കു​​​വ​​​ച്ച കു​​​റി​​​പ്പി​​​ല്‍ പ​​​റ​​​യു​​​ന്നു. ഈ ​​​വി​​​ഷ​​​യ​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് നി​​​യ​​​മ​​​പ​​​ര​​​മാ​​​യ ന​​​ട​​​പ​​​ടി​​​ സ്വീ​​​ക​​​രി​​​ക്കു​​​മെ​​​ന്നും അ​​​ദ്ദേ​​​ഹം വ്യ​​​ക്ത​​​മാ​​​ക്കി.