എ പ്ലസ് വിവാദം: വകുപ്പുതല അന്വേഷണത്തിന് ഉത്തരവിട്ടെന്നു മന്ത്രി
Thursday, December 7, 2023 1:39 AM IST
തൃശൂര്‍: കേരളത്തിലെ സ്കൂളുകളുടെ വിദ്യാര്‍ഥികളുടെ അക്കാദിമക നിലവാരം മോശമാണെന്ന തരത്തില്‍ മാധ്യമങ്ങളിലൂടെ പുറത്തുവന്ന വാര്‍ത്തയില്‍ വകുപ്പുതല അന്വേഷണത്തിന് ഉത്തരവിട്ടതായി മന്ത്രി വി. ശിവന്‍കുട്ടി.
അന്വേഷണത്തിനു പൊതുവിദ്യാഭ്യാസ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയെ ചുമതലപ്പെടുത്തി. വിവാദപ്രസംഗത്തിൽ പൊതുവിദ്യാഭ്യാസ ഡയറക്ടറോടു വിശദീകരണം തേടിയിട്ടുണ്ട്. സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരേ നടപടിയുണ്ടാകും. ഒരു വിട്ടുവീഴ്ചയുമുണ്ടാകില്ല. ഏത് ഏജന്‍സി അന്വേഷിക്കണമെന്നു മുഖ്യമന്ത്രിയുമായി ചര്‍ച്ചചെയ്തു തീരുമാനിക്കുമെന്നും മന്ത്രി പറഞ്ഞു.