വൈദ്യുതി സബ്സിഡി മന്ത്രിസഭ പരിഗണിച്ചില്ല
Thursday, December 7, 2023 2:21 AM IST
തിരുവനന്തപുരം: ഗാർഹിക വൈദ്യുതി ഉപയോക്താക്കൾക്കു സബ്സിഡി ലഭിക്കുന്നതിനായി 410 കോടി രൂപ അനുവദിക്കുന്ന കാര്യത്തിൽ ഇന്നലെ തൃശൂർ രാമനിലയത്തിൽ ചേർന്ന മന്ത്രിസഭാ യോഗത്തിലും തീരുമാനമെടുത്തില്ല.
സബ്സിഡി അനുവദിച്ചില്ലെങ്കിൽ ഗാർഹിക ഉപയോക്താക്കളുടെ വൈദ്യുതിനിരക്ക് വീണ്ടും കൂടുന്ന സാഹചര്യമുണ്ടാകും. കഴിഞ്ഞ മാസവും വൈദ്യുതി ചാർജ് വർധിപ്പിച്ചിരുന്നു. ഇതിനു പിന്നാലെയാണ് സബ്സിഡി അനുവദിച്ചില്ലെങ്കിൽ വീണ്ടും വൈദ്യുതിനിരക്കു വർധിക്കുന്നത്.
മന്ത്രിസഭാ യോഗത്തിന്റെ അജൻഡയിൽ വൈദ്യുതി സബ്സിഡി വിഷയം ഉൾപ്പെടുത്തിയിരുന്നില്ല. സബ്സിഡി അനുവദിക്കണമെന്ന് ആവശ്യപ്പെട്ടു ബോർഡ് നൽകിയ ഫയൽ, ഊർജവകുപ്പിൽനിന്നു ധനവകുപ്പിൽ എത്തിയിട്ട് ആഴ്ചകളായി.