കൊ​​ച്ചി: വി​​വാ​​ഹ സ​​ത്കാ​​ര​​ത്തി​​ന് ഭ​​ക്ഷ്യ​​യോ​​ഗ്യ​​മ​​ല്ലാ​​ത്ത വി​​ഭ​​വ​​ങ്ങ​​ള്‍ വി​​ള​​മ്പി​​യ​​തി​​നെ​​ത്തു​​ട​​ര്‍ന്ന് ഭ​​ക്ഷ്യ​​വി​​ഷ​​ബാ​​ധ​​യേ​​റ്റ കൂ​​ത്താ​​ട്ടു​​കു​​ളം സ്വ​​ദേ​​ശി​​യും എ​​ക്‌​​സൈ​​സ് ഉ​​ദ്യോ​​ഗ​​സ്ഥ​​നുമായ വി. ​​ഉ​​ന്‍മേ​​ഷിന് 40,000 രൂ​​പ ന​​ഷ്‌​​ട​​പ​​രി​​ഹാ​​രം ന​​ല്‍ക​​ണ​​മെ​​ന്ന് എ​​റ​​ണാ​​കു​​ളം ജി​​ല്ലാ ഉ​​പ​​ഭോ​​ക്തൃ ത​​ര്‍ക്ക​​പ​​രി​​ഹാ​​ര കോ​​ട​​തി.

2019 മേ​​യ് അ​​ഞ്ചി​​ന് കൂ​​ത്താ​​ട്ടു​​കു​​ള​​ത്ത് പ​​രാ​​തി​​ക്കാ​​ര​​ന്‍റെ സു​​ഹൃ​​ത്തി​​ന്‍റെ മ​​ക​​ന്‍റെ വി​​വാ​​ഹ​​സ​​ത്കാ​​ര​​ത്തി​​ല്‍ ഭ​​ക്ഷ​​ണം വി​​ത​​ര​​ണം ചെ​​യ്ത കാ​​റ്റ​​റിം​​ഗ് സ്ഥാ​​പ​​ന​​ത്തി​​നെ​​തി​​രേ​​യാ​​ണ് കോ​​ട​​തി ന​​ഷ്‌​​ട​​പ​​രി​​ഹാ​​രം വി​​ധി​​ച്ച​​ത്.


കാ​​റ്റ​​റിം​​ഗ് ഏ​​ജ​​ന്‍സി​​യു​​ടെ ഭാ​​ഗ​​ത്തു​​നി​​ന്ന് സേ​​വ​​ന​​ത്തി​​ല്‍ വീ​​ഴ്ച സം​​ഭ​​വി​​ച്ച​​താ​​യി ബോ​​ധ്യ​​മാ​​യ കോ​​ട​​തി ന​​ഷ്‌​​ട​​പ​​രി​​ഹാ​​ര​​മാ​​യി 40,000 രൂ​​പ ഒ​​മ്പ​​ത് ശ​​ത​​മാ​​നം പ​​ലി​​ശ​​ ഉൾപ്പെടെ 30 ദി​​വ​​സ​​ത്തി​​ന​​കം പ​​രാ​​തി​​ക്കാ​​നു ന​​ല്‍കാ​​ന്‍ ഉ​​ത്ത​​ര​​വു ന​​ല്‍കി.