വ​ണ്ടി​പ്പെ​രി​യാ​ർ: തൊ​ഴി​ലാ​ളി​ക​ളു​മാ​യി എ​ത്തി​യ ലോ​റി താ​ഴ്ച​യി​ലേ​ക്കു മ​റി​ഞ്ഞ് ര​ണ്ടു​പേ​ർ മ​രി​ച്ചു. ആ​സാം സ്വ​ദേ​ശി​ക​ളാ​യ ജൈ​റു​ൾ​ഹ​ഖ് (31), സി​റാ​ജ​ലി (30) എ​ന്നി​വ​രാ​ണു മ​രി​ച്ച​ത്.

ലോ​റി​യി​ലു​ണ്ടാ​യി​രു​ന്ന അ​ഞ്ച് ഇ​ത​ര​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ൾ​ക്കും ഡ്രൈ​വ​ർ​ക്കും എ​സ്റ്റേ​റ്റ് ലോ​ഡിം​ഗ് തൊ​ഴി​ലാ​ളി​ക്കും പ​രി​ക്കേ​റ്റു. ഇ​ന്ന​ലെ വൈ​കു​ന്നേ​രം അ​ഞ്ചോ​ടെ തേ​ങ്ങാ​ക്ക​ൽ എ​സ്റ്റേ​റ്റ് 110 ഭാ​ഗ​ത്താ​യി​രു​ന്നു സം​ഭ​വം.

ലോ​റി 200 അ​ടി താ​ഴ്ച​യി​ലേ​ക്കു മ​റി​യു​ക​യാ​യി​രു​ന്നു. ആ​സാം സ്വ​ദേ​ശി​ക​ളാ​യ അ​മീ​ർ ഹു​സൈ​ൻ (25), അ​സ്മു​ദി​ൻ (48), ഷാ​ജ​ഹാ​ൻ അ​ലി (30), നൂ​റു​ൾ ഹ​ഖ് (50), അ​ജീ​ഷ് (40), ലോ​റി ഡ്രൈ​വ​ർ അ​യ്യ​പ്പ​ദാ​സ് 40, എ​സ്റ്റേ​റ്റ് ലോ​ഡിം​ഗ് തൊ​ഴി​ലാ​ളി തേ​ങ്ങാ​ക്ക​ൽ സ്വ​ദേ​ശി ലോ​റ​ൻ​സ് (50) എ​ന്നി​വ​ർ​ക്കാ​ണു പ​രി​ക്കേ​റ്റ​ത്. ഇ​വ​രെ വ​ണ്ടി​പ്പെ​രി​യാ​ർ പ്രാ​ഥ​മി​കാരോ​ഗ്യ കേ​ന്ദ്ര​ത്തി​ലും താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലും പ്രാ​ഥ​മി​ക ചി​കി​ത്സ ന​ൽ​കി​യ ശേ​ഷം വി​ദ​ഗ്ധ ചി​കി​ത്സ​യ്ക്കാ​യി കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്കു മാ​റ്റി.


അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ​വ​രു​മാ​യി ആ​ശു​പ​ത്രി​യി​ലേ​ക്കു വ​ന്ന ഓ​ട്ടോ​റി​ക്ഷ മ​റി​ഞ്ഞും അ​പ​ക​ടം സം​ഭ​വി​ച്ചു. അപക‌ടത്തിൽ ഓ​ട്ടോ ഡ്രൈ​വ​ർ​ക്കു പ​രി​ക്കേ​റ്റി​ട്ടു​ണ്ട്.