കൊ​​​ച്ചി: ക​​​ള​​​മ​​​ശേ​​​രി​​യി​​ൽ യ​​​ഹോ​​​വ സാ​​​ക്ഷി​​ക​​​ളു​​​ടെ സ​​​മ്മേ​​​ള​​​ന​​​ത്തി​​​നി​​​ടെ​​യു​​​ണ്ടാ​​​യ സ്‌​​​ഫോ​​​ട​​​ന​​​ത്തി​​​ല്‍ പ​​​രി​​​ക്കേ​​​റ്റു ചി​​​കി​​​ത്സ​​​യി​​​ലി​​​രി​​​ക്കെ മ​​​രി​​​ച്ച ഭ​​​ര്‍​ത്താ​​​വി​​​നു പി​​​ന്നാ​​​ലെ ഭാ​​​ര്യ​​​യും മ​​​രി​​​ച്ചു.

വ​​​ണ്ട​​​മ​​​റ്റം കു​​​ള​​​ങ്ങ​​​ര തൊ​​​ട്ടി​​​യി​​​ല്‍ ജോ​​​ണി​​​ന്‍റെ ഭാ​​​ര്യ​​യും നെ​​​ടു​​​മ​​​റ്റം സ​​​ഹ​​​ക​​​ര​​​ണ​​​ബാ​​​ങ്ക് റി​​​ട്ട. ഉ​​​ദ്യോ​​​ഗ​​​സ്ഥ​​യു​​മാ​​യ ലി​​​ല്ലി (76) യാ​​​ണ് ഇ​​ന്ന​​ലെ മ​​​രി​​​ച്ച​​​ത്. ഇ​​​തോ​​​ടെ സ്‌​​​ഫോ​​​ട​​​ന​​​ത്തി​​​ലെ മ​​​ര​​​ണം എ​​​ട്ടാ​​​യി. ലി​​​ല്ലി​​​യു​​​ടെ ഭ​​​ര്‍​ത്താ​​​വ് റി​​​ട്ട. റ​​​വ​​​ന്യൂ ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ന്‍ കെ.​​​എ. ജോ​​​ണ്‍ ക​​​ഴി​​​ഞ്ഞ ര​​​ണ്ടി​​​നാ​​​ണു മ​​​രി​​​ച്ച​​​ത്. ക​​​ഴി​​​ഞ്ഞ​​ദി​​​വ​​​സ​​​മാ​​​ണു ജോ​​​ണി​​​ന്‍റെ സം​​​സ്‌​​​കാ​​​രം ന​​​ട​​​ത്തി​​​യ​​​ത്.


സ്‌​​​ഫോ​​​ട​​​ന​​​ത്തി​​​ല്‍ പ​​​രി​​​ക്കേ​​​റ്റ് എ​​​റ​​​ണാ​​​കു​​​ള​​​ത്തെ സ്വ​​​കാ​​​ര്യ ആ​​​ശു​​​പ​​​ത്രി​​​യി​​​ല്‍ ചി​​​കി​​​ത്സ​​​യി​​​ലാ​​​യി​​​രു​​​ന്ന ലി​​ല്ലി സു​​​ഖം പ്രാ​​​പി​​​ച്ചു​​​വെങ്കിലും ഇ​​​ന്ന​​​ലെ ഉ​​​ച്ച​​ക​​ഴി​​ഞ്ഞു ​3.03ന് ​​​ഹൃ​​​ദ​​​യാ​​ഘാ​​ത​​ത്തെ​​ത്തു​​ട​​ർ​​ന്നു മ​​രി​​ക്കു​​ക​​യാ​​യി​​രു​​ന്നു.

മൃ​​​ത​​​ദേ​​​ഹം ന​​​ട​​​പ​​​ടി​​​ക​​​ള്‍​ക്കു​​ശേ​​​ഷം ബ​​​ന്ധു​​​ക്ക​​​ള്‍​ക്ക് വി​​​ട്ടു​​​കൊ​​​ടു​​​ക്കും. സം​​​സ്‌​​​കാ​​​രം പി​​​ന്നീ​​​ട്. മ​​​ക്ക​​​ള്‍: ലി​​​ജോ, ലി​​​ജി, ലി​​​ന്‍റോ. മ​​​രു​​​മ​​​ക്ക​​​ള്‍: മി​​​ന്‍റു ക​​​ള​​​ത്തൂ​​​ര്‍ മ​​​ഠ​​​ത്തി​​​ല്‍, പ​​​ള്ളി​​​ക്ക​​​ത്തോ​​​ട്, സൈ​​​റ​​​സ് വ​​​ട​​​ക്കേ​​​കു​​​ടി​​​യി​​​രു​​​പ്പി​​​ല്‍ കൂ​​​ത്താ​​​ട്ടു​​​കു​​​ളം, റീ​​​ന.