നെ​ടു​ങ്ക​ണ്ടം: ത​മി​ഴ്‌​നാ​ട് ട്രി​ച്ചി​യി​ല്‍ കൊ​ല്ലി​ടം പു​ഴ​യി​ലേ​ക്ക് കാ​ര്‍ മ​റി​ഞ്ഞു​ണ്ടാ​യ അ​പ​ക​ട​ത്തി​ല്‍ ര​ണ്ടു മ​ല​യാ​ളി​ക​ള്‍ മ​രി​ച്ചു. ക​മ്പം​മെ​ട്ട് ക​രു​ണാ​പു​രം സ്വ​ദേ​ശി​ക​ളാ​യ മാ​വ​റ​യി​ല്‍ ശ്രീ​നാ​ഥ് (37), ഭാ​ര്യ ആ​ര​തി (35) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. ട്രി​ച്ചി - ചെ​ന്നൈ ദേ​ശീ​യ​പാ​ത​യി​ല്‍ ശ്രീ​രം​ഗം ടോ​ള്‍ ഗേ​റ്റി​ന് സ​മീ​പം ഇ​ന്ന​ലെ പു​ല​ര്‍ച്ചെ​യാ​യി​രു​ന്നു അ​പ​ക​ടം.

നി​യ​ന്ത്ര​ണം വി​ട്ട കാ​ര്‍ പാ​ല​ത്തി​ന്‍റെ കൈ​വ​രി ത​ക​ര്‍ത്ത് 50 അ​ടി താ​ഴ്ച​യി​ലേ​ക്ക് വീ​ഴു​ക​യാ​യി​രു​ന്നു. പു​ഴ​യി​ല്‍ വെ​ള്ളം ഇ​ല്ലാ​ത്ത ഭാ​ഗ​ത്ത് വീ​ണ കാ​ര്‍ പൂ​ര്‍ണ​മാ​യും ത​ക​ര്‍ന്നു.


ചെ​ന്നൈ എ​ല്‍ ആ​ൻ​ഡ് ടി ​ക​മ്പ​നി​യി​ല്‍ ജീ​വ​ന​ക്കാ​ര​നാ​ണ് ശ്രീ​നാ​ഥ്. കോ​ട്ട​യം പാ​മ്പാ​ടി​യി​ലെ വാ​ട​ക വീ​ട്ടി​ല്‍ നി​ന്നാ​ണ് ശ്രീ​നാ​ഥും ഭാ​ര്യ​യും ചെ​ന്നൈ​യി​ലെ ജോ​ലി സ്ഥ​ല​ത്തേ​ക്ക് കാ​റി​ല്‍ പു​റ​പ്പെ​ട്ട​ത്.

സം​സ്‌​കാ​രം ഇ​ന്ന് പാ​മ്പാ​ടി​യി​ല്‍ ന​ട​ക്കും. സം​ഭ​വ​ത്തി​ല്‍ ശ്രീ​രം​ഗം പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.