ഇ​​​രി​​​ട്ടി: ക​​​​ർ​​​​ഷ​​​​ക​​​​നുവേ​​​​ണ്ടി കേ​​​​ൾ​​​​ക്കേ​​​​ണ്ടി​​​​വ​​​​ന്ന ആ​​​​ക്ഷേ​​​​പ​​​​ങ്ങ​​​​ൾ അം​​​​ഗീ​​​​കാ​​​​ര​​​​ങ്ങ​​​​ളാ​​​​യി താന്‍ കാ​​​​ണു​​​​ന്നു​​​വെ​​​ന്ന് ത​​​ല​​​ശേ​​​രി ആ​​​​ർ​​​​ച്ച്ബി​​​​ഷ​​​​പ് മാ​​​ർ ജോ​​​സ​​​ഫ് പാം​​​പ്ലാ​​​നി. കേ​​​​ര​​​​ള ക​​​​ർ​​​​ഷ​​​​ക അ​​​​തി​​​​ജീ​​​​വ​​​​ന സം​​​​യു​​​​ക്ത സ​​​​മി​​​​തി (കാ​​​​സ്) ജി​​​​ല്ലാ ക​​​​ൺ​​​​വ​​​ൻ​​​​ഷ​​​​നും ജ​​​​പ്തി​​​വി​​​​രു​​​​ദ്ധ സ​​​​മ​​​​രപ്ര​​​​ഖ്യാ​​​​പ​​​​ന​​​​വും ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്തു പ്ര​​​സം​​​ഗി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം.

“റ​​​​ബ​​​​റി​​​​ന് 350 രൂ​​​​പ വേ​​​​ണ​​​​മെ​​​​ന്ന് ബി​​​​ജെ​​​​പി യോ​​​​ഗ​​​​ത്തി​​​​ൽ ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ട​​​​പ്പോ​​​​ൾ എ​​​​ന്നെ ബി​​​​ജെ​​​​പി​​​ക്കാ​​​​ര​​​​നാ​​​​ക്കി. ന​​​​വ​​​​കേ​​​​ര​​​​ള യാ​​​​ത്ര​​​​യി​​​​ൽ ക​​​​ർ​​​​ഷ​​​​ക​​​​ന്‍റെ ഉ​​​​ത്പ​​​ന്ന​​​​ങ്ങ​​​​ളു​​​​ടെ വി​​​​ല ഉ​​​​ൾ​​​​പ്പെ​​​​ടെ​​​യു​​​ള്ള ആ​​​​വ​​​​ശ്യ​​​​ങ്ങ​​​​ൾ ന​​​​ട​​​പ്പാ​​​​ക്കു​​​​മെ​​​​ങ്കി​​​​ൽ മ​​​​ഹ​​​​ത്താ​​​​യ യാ​​​​ത്ര​​​യാ​​​​കു​​​​മെ​​​​ന്നു പ​​​​റ​​​​ഞ്ഞ​​​​പ്പോ​​​​ൾ എ​​​​ന്നെ ഇ​​​​ട​​​​തു​​​​പ​​​​ക്ഷ​​​​ക്കാ​​​​ര​​​​നു​​​മാ​​​​ക്കി. കോ​​​​ൺ​​​​ഗ്ര​​​​സു​​​​കാ​​​​ർ​​​​ക്ക് മ​​​​റ്റു​​​​ പ​​​​ല കാ​​​​ര്യ​​​​ങ്ങ​​​​ളും സം​​​​സാ​​​​രി​​​​ക്കാ​​​​ൻ ഉ​​​​ള്ള​​​​തു​​​​കൊ​​​​ണ്ട് അ​​​​വ​​​​രി​​​​തൊ​​​​ന്നും അ​​​​റി​​​​യു​​​​ന്നി​​​​ല്ല”- മാ​​​ർ പാം​​​പ്ലാ​​​നി പ​​​റ​​​ഞ്ഞു.


കോ​​​​ർ​​​​പ​​​​റേ​​​​റ്റ് ക​​​​മ്പ​​​​നി​​​​ക​​​​ളു​​​​ടെ കോ​​​​ടി​​​​ക്ക​​​​ണ​​​​ക്കി​​​​നു വാ​​​​യ്പ​​​​ക​​​​ൾ എ​​​​ഴു​​​​തി​​​​ത്ത​​​​ള്ളു​​​​ന്ന ബാ​​​​ങ്കു​​​​ക​​​​ൾ ക​​​​ർ​​​​ഷ​​​​ക​​​​ന്‍റെ തു​​​​ച്ഛ​​​​മാ​​​​യ വാ​​​​യ്പ​​​​യു​​​​ടെ പേ​​​​രി​​​​ൽ ജ​​​​പ്തി​​​ന​​​​ട​​​​പ​​​​ടി​​​​ക​​​​ൾ​ സ്വീ​​​​ക​​​​രി​​​​ക്കു​​​​ന്ന​​​​തി​​​​നു പി​​​​ന്നി​​​​ൽ ഭൂ​​​​മാ​​​​ഫി​​​​യ​​​​യു​​​ടെ​​​യും ചി​​​​ല ബാ​​​​ങ്ക് അ​​​​ധി​​​​കാ​​​​രി​​​​ക​​​​ളു​​​​ടെ​​​​യും ഒ​​​​ത്തു​​​​ക​​​​ളി​​​​യാ​​​ണ്.​

ഇ​​​​നിമു​​​​ത​​​​ൽ അ​​​​തി​​​​ജീ​​​​വ​​​​ന​​​​ത്തി​​​​ന്‍റെ സ​​​​മ​​​​ര​​​​മാ​​​​ണെ​​​​ന്നും ക​​​​ർ​​​​ഷ​​​​ക​​​​ന്‍റെ ഒ​​​​രു സെ​​​​ന്‍റ് ഭൂ​​​​മി​​​​പോ​​​​ലും ന​​​​ഷ്ട​​​​പ്പെ​​​​ടാ​​​​ൻ അ​​​​നു​​​​വ​​​​ദി​​​​ക്ക​​​​രു​​​​തെ​​​​ന്നും അ​​​​തി​​​​നാ​​​​യി ക​​​​ക്ഷി രാ​​​​ഷ്‌​​​ട്രീ​​​യ വ്യ​​​​ത്യാ​​​​സം മ​​​​റ​​​​ന്ന് എ​​​ല്ലാ​​​വ​​​രും ഒ​​​​റ്റ​​​​ക്കെ​​​​ട്ടാ​​​​യി നേ​​​​രി​​​​ട​​​​ണ​​​മെ​​​​ന്നും ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് ആ​​​​ഹ്വാ​​​​നം ചെ​​​​യ്തു.