കൊ​​ച്ചി: ക​​രു​​വ​​ന്നൂ​​ര്‍ സ​​ഹ​​ക​​ര​​ണ ബാ​​ങ്ക് ത​​ട്ടി​​പ്പുകേ​​സി​​ല്‍ സി​​പി​​എം സം​​സ്ഥാ​​ന സെ​​ക്ര​​ട്ടേ​​റി​​യ​​റ്റ് അം​​ഗ​​വും തൃ​​ശൂ​​ര്‍ ജി​​ല്ലാ സെ​​ക്ര​​ട്ട​​റി​​യു​​മാ​​യ എം.​​എം. വ​​ര്‍ഗീ​​സി​​ന് വീ​​ണ്ടും എ​​ന്‍ഫോ​​ഴ്‌​​സ്‌​​മെ​​ന്‍റ് ഡ​​യ​​റ​​ക്ട​​റേ​​റ്റ്(​​ഇ​​ഡി) നോ​​ട്ടീ​​സ്. 19ന് ​​ചോ​​ദ്യം​​ചെ​​യ്യ​​ലി​​നു ഹാ​​ജ​​രാ​​കാ​​ന്‍ ആ​​വ​​ശ്യ​​പ്പെ​​ട്ടാ​​ണു നോ​​ട്ടീ​​സ്.

ക​​ഴി​​ഞ്ഞ അ​​ഞ്ചി​​ന് ചോ​​ദ്യംചെ​​യ്യാ​​ന്‍ വി​​ളി​​പ്പി​​ച്ചെ​​ങ്കി​​ലും ഹാ​​ജ​​രാ​​യി​​രു​​ന്നി​​ല്ല. ക​​രു​​വ​​ന്നൂ​​ര്‍ ബാ​​ങ്കി​​ലെ പാ​​ര്‍ട്ടി അ​​ക്കൗ​​ണ്ടു​​ക​​ളെ​​ക്കു​​റി​​ച്ചു​​ള്ള വി​​വ​​ര​​ങ്ങ​​ള്‍ വ​​ര്‍ഗീ​​സ് കൈ​​മാ​​റാ​​ത്ത സാ​​ഹ​​ച​​ര്യ​​ത്തി​​ലാ​​ണ് വീ​​ണ്ടും ചോ​​ദ്യം ചെ​​യ്യ​​ല്‍. ബാ​​ങ്കി​​ല്‍ ബി​​നാ​​മി വാ​​യ്പ അ​​നു​​വ​​ദി​​ക്കാ​​ന്‍ ഭ​​ര​​ണ​​സ​​മി​​തി​​ക്കു പു​​റ​​ത്ത് സി​​പി​​എം സ​​മി​​തി പ്ര​​വ​​ര്‍ത്തി​​ച്ചി​​രു​​ന്ന​​താ​​യി ഇ​​ഡി​​ക്ക് മൊ​​ഴി ല​​ഭി​​ച്ചി​​രു​​ന്നു. ഇ​​തി​​ലും ഇ​​ഡി വ്യ​​ക്ത​​ത തേ​​ടും.