അവയവമാറ്റത്തട്ടിപ്പ് ഇല്ലാതാക്കാന്‍ സംവിധാനം വേണം: സ്പീക്കര്‍
Sunday, December 10, 2023 1:32 AM IST
കൊച്ചി: അവയവമാറ്റത്തില്‍ വർധിച്ചുവരുന്ന തട്ടിപ്പുകൾ ഇല്ലാതാക്കാന്‍ സംവിധാനം കൊണ്ടുവരണമെന്ന് സ്പീക്കര്‍ എ.എന്‍. ഷംസീര്‍.
സാധാരണക്കാരന് താങ്ങാവുന്ന തരത്തില്‍ ട്രാന്‍സ്പ്ലാന്റുകള്‍ ചെയ്യുന്നതിനുള്ള സംവിധാനങ്ങള്‍ സാധ്യമാക്കണമെന്നു പറഞ്ഞ സ്പീക്കര്‍, കേരളത്തില്‍ ട്രാന്‍സ്പ്ലാന്റ് നടത്തുന്നവര്‍ക്ക് ഊര്‍ജം പകരുകയാണ് ട്രാന്‍സ്പ്ലാന്റ് ഗെയിംസ് എന്നും ചൂണ്ടിക്കാട്ടി.