ശില്പശാല നാളെ മുതല്‍
Sunday, December 10, 2023 1:32 AM IST
കൊച്ചി: ആഫ്രിക്കന്‍ ഏഷ്യന്‍ റൂറല്‍ ഡെവലപ്മെന്റ് ഓര്‍ഗനൈസേഷനിലെ (ആര്ഡോ) എട്ട് അംഗരാജ്യങ്ങളില്‍നിന്നുള്ള പത്ത് ഉദ്യോഗസ്ഥര്‍ക്ക് കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം (സിഎംഎഫ്ആര്‍ഐ) പരിശീലനം നല്‍കും.
പത്തു ദിവസം നീണ്ടുനില്‍ക്കുന്ന രാജ്യാന്തര ശില്പശാല നാളെ മുതല്‍ സിഎംഎഫ്ആര്‍ഐയില്‍ നടക്കും. ഫിഷറീസ് മാനേജ്മെന്റ്, മത്സ്യക്കൃഷി മേഖലയുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളിലാണു പരിശീലനം.