നവകേരള സദസ് തിരുവനന്തപുരത്തു സമാപിക്കും
Sunday, December 10, 2023 1:32 AM IST
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ യും മന്ത്രിമാരുടെയും നവകേരള സദസ് 23നു തിരുവനന്തപുരത്തു സമാപിക്കും.
ആദ്യഘട്ടത്തിൽ 24നു സമാപിക്കുന്ന തരത്തിലായിരുന്നു യാത്രയുടെ ഷെഡ്യൂൾ തയാറാക്കിയിരുന്നത്. എന്നാൽ, പിന്നീടുള്ള ചർച്ചകളിൽ ക്രിസ്മസ് തലേന്നുള്ള യാത്രകൾ റദ്ദാക്കുകയായിരുന്നു.
കൊല്ലം ജില്ലയിലെ പരിപാടികൾക്കു ശേഷം 20നു വൈകുന്നേരം ആറിനാണ് തിരുവനന്തപുരം ജില്ലയിലെ ആദ്യ സമ്മേളനം വർക്കല ശിവഗിരിമഠം ഓഡിറ്റോറിയത്തിൽ നടക്കുന്നത്. 22ന് വൈകുന്നേരം ആറിന് വട്ടിയൂക്കാവ് പോളിടെക്നിക് ഗ്രൗണ്ടിലാണു സമാപനം.