ബിപിഎൽ, എഎവൈ കാർഡുടമകളുടെ മാലിന്യ യൂസർ ഫീസ് തദ്ദേശ സ്ഥാപനം വഹിക്കണം
Sunday, December 10, 2023 1:32 AM IST
തിരുവനന്തപുരം: ബിപിഎൽ, എഎവൈ കാർഡ് ഉടമകളുടെ മാലിന്യ സംഭരണത്തിനുള്ള യൂസർ ഫീസ് തദ്ദേശ സ്ഥാപനം വഹിക്കണമെന്ന് ഉത്തരവ്.
ഹരിത കർമ സേനാംഗങ്ങൾ ഇത്തരം വിഭാഗങ്ങളിൽ നിന്ന് യൂസർ ഫീസ് ഈടാക്കുന്നതായി പരാതി ഉയർന്ന സാഹചര്യത്തിലാണ് സ്പഷ്ടത വരുത്തി ഉത്തരവിറക്കുന്നത്.