കാഷ്മീരിലെ അപകടം: ഒരാൾകൂടി മരിച്ചു
Sunday, December 10, 2023 1:32 AM IST
ചിറ്റൂർ: ജമ്മു കാഷ്മീരിൽ വിനോദയാത്രയ്ക്കിടെ ട്രക്ക് കൊക്കയിലേക്കു മറിഞ്ഞു ഗുരുതരമായി പരിക്കേറ്റു ചികിത്സയിലായിരുന്ന യുവാവ് മരിച്ചു.
ചിറ്റൂർ നെടുങ്ങോട് മാധവന്റെ മകൻ മനോജ്(24) ആണ് ഇന്നലെ മരിച്ചത്. ഇതോടെ ഈ അപകടത്തിൽ മരിച്ചവരുടെ എണ്ണം ആറായി.
പതിമൂന്നംഗ വിനോദയാത്രാസംഘത്തിലുണ്ടായിരുന്ന നെടുങ്ങോട് സ്വദേശികളായ അനിൽ, സുധീഷ് , വിഘ്നേശ്, രാഹുൽ എന്നിവരും ജമ്മു സ്വദേശിയായ ട്രക്ക് ഡ്രൈവറും അപകടസ്ഥലത്തുതന്നെ മരണപ്പെട്ടിരുന്നു.