കൈകെട്ടിനിന്ന് കൂസലില്ലാതെ പദ്മകുമാറിന്റെ മറുപടികൾ
Sunday, December 10, 2023 1:32 AM IST
ചാത്തന്നൂർ: പോലീസിന്റെ ചോദ്യങ്ങൾക്ക് കൈകെട്ടിനിന്ന് കൂസലില്ലാതെയാണ് പദ്മകുമാർ ഉത്തരങ്ങൾ നൽകിയത് തെളിവെടുപ്പിന് ശേഷം മൂവരെയും ഇരുത്തി കൂടുതൽ ചോദ്യം ചെയ്യുമെന്ന് പോലീസ് ഉദ്യോഗസ്ഥർ പറഞ്ഞു.
എതെങ്കിലും തരത്തിലുള്ള ലഹരിമരുന്ന് കുട്ടിയ്ക്ക് നൽകിയിട്ടുണ്ടോ, അതിന്റെ അവശിഷ്ടങ്ങൾ ഉണ്ടോ, കുപ്പികൾ ഉണ്ടോ എന്നതടക്കമുള്ള പരിശോധനകൾ പോലീസ് നടത്തിയിരുന്നു.
വീട്ടിൽ നിന്നും ഡയറികളും ബുക്കുകളും അന്വേഷണ സംഘം പിടിച്ചെടുത്തിരുന്നു. അതിനു പിന്നാലെ വീട്ടിൽ നിന്നും കാറിൽ നിന്നു തെളിവുകൾ ശേഖരിച്ചു. മറ്റു പല കുട്ടികളെയും തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ചതിന്റെ തെളിവുകൾ കണ്ടെത്തിയതായി സൂചനയുണ്ട് . കുട്ടികൾ എവിടെയൊക്കെ താമസിക്കുന്നു എന്നതിന്റെ വിവരങ്ങളും രേഖകളിലുണ്ട്.
പ്രതികളെ പിടികൂടിയ തെന്മലയ്ക്കും തെങ്കാശിക്കും ഇടയിലുള്ള ഹോട്ടലിലെത്തിച്ചും തെളിവെടുപ്പ് നടത്തും. പ്രതികളെ 14ന് രാവിലെ 11ന് കോടതിയിൽ ഹാജരാക്കും.