എൽഡിഎഫ് ഇന്ത്യൻ രാഷ്ട്രീയത്തിനു വഴികാട്ടുന്ന കൂട്ടായ്മ: ബിനോയ് വിശ്വം
Monday, December 11, 2023 5:10 AM IST
കോട്ടയം: മഹാരഥന്മാര് ഇരുന്ന കസേരയില്‍ ഇരിക്കാന്‍ അവരുടെയത്ര യോഗ്യനല്ലെങ്കിലും കഴിവിനൊത്ത് പ്രവര്‍ത്തിക്കാനുള്ള ശ്രമങ്ങള്‍ നടത്തുമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറിയുടെ ചുമതല ഏറ്റെടുത്ത ബിനോയ് വിശ്വം.
പാര്‍ട്ടി പുതിയൊരു ഉത്തരവാദിത്വം തന്നെ ഏല്‍പ്പിച്ചു. അത് ഭംഗിയാക്കാന്‍ ശ്രമിക്കും. ഇടതുപക്ഷത്തിന്റെ ആശയങ്ങളെക്കുറിച്ചും അതിന്റെ പാരമ്പര്യത്തെക്കുറിച്ചും ഉത്തമ ബോധ്യമുണ്ട്. എല്‍ഡിഎഫ് ഇന്ത്യന്‍ രാഷ്ട്രീയത്തിന് വഴി കാട്ടുന്ന കൂട്ടായ്മയാണ്. പലപ്പോഴും എല്‍ഡിഎഫിനെ വിമര്‍ശിക്കേണ്ടി വന്നിട്ടുണ്ട്. പക്ഷേ, അതൊന്നും ഒരിക്കലും മുന്നണിയെ ദുര്ബലപ്പെടുത്താനായിരുന്നില്ല, മറിച്ച് ശക്തിപ്പെടുത്താനായിരുന്നു ആ വിമര്‍ശനങ്ങള്‍. എല്‍ഡിഎഫിന്റേതല്ലാത്ത താത്പര്യമൊന്നും സിപിഐക്കില്ലെന്ന് അദ്ദേഹം പറഞ്ഞു.
ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ തന്നെ വഴികാട്ടിയായി കണ്ണിലെ കൃഷ്ണമണിയെപ്പോലെയാണ് എല്‍ഡിഎഫിനെ താന്‍ കാണുന്നത്. അത്കൊണ്ടുതന്നെ പാര്‍ട്ടിയെ ശക്തിപ്പെടുത്താന്‍ ശ്രമിക്കുന്ന അത്ര അളവില്‍ത്തന്നെ എല്‍ഡിഎഫിനെ ശക്തിപ്പെടുത്താനും ശ്രമിക്കുമെന്നും ബിനോയി വിശ്വം പറഞ്ഞു.