ഹാഷിഷ് ഓയിലുമായി ഏവിയേഷന്‍ വിദ്യാര്‍ഥി പിടിയില്‍
Monday, December 11, 2023 5:10 AM IST
തിരുവല്ല: 1.10 കിലോഗ്രാം ഹാഷിഷ് ഓയിലുമായി കോഴിക്കോട് സ്വദേശിയെ തിരുവല്ല പോലീസും ഡാന്‍സാഫ് ടീമും ചേർന്നു പിടികൂടി. കോഴിക്കോട് പുത്തൂര്‍ ഓമശേരി കണ്ണന്‍കോട്ടുമ്മല്‍ കെ.അഭിജിത്താണു (21) അറസ്റ്റിലായത്. ഇയാള്‍ ബംഗളൂരുവില്‍ ഏവിയേഷന്‍ കോഴ്സിന് പഠിക്കുകയാണ്.
ബംഗളൂരുവില്‍നിന്ന് തിരുവല്ലയിലെയും പരിസരപ്രദേശങ്ങളിലെയും വിദ്യാര്‍ഥികള്‍ക്കു വിതരണം ചെയ്യാന്‍ കൊണ്ടുവന്നതാണ് ഇതെന്ന് ചോദ്യം ചെയ്യലില്‍ ഇയാള്‍ സമ്മതിച്ചു.
തിരുവല്ല റെയില്‍വേസ്റ്റേഷനു സമീപത്തുനിന്നാണ് അഭിജിത്തിനെ മയക്കുമരുന്നുമായി പിടികൂടിയത്.