ഗവര്‍ണര്‍ക്കെതിരേ എസ്എഫ്ഐയുടെ കരിങ്കൊടി പ്രതിഷേധം
Monday, December 11, 2023 5:23 AM IST
തിരുവനന്തപുരം: സര്‍വകലാശാലകളെ സംഘപരിവാര്‍ കേന്ദ്രങ്ങളാക്കാന്‍ ഗവര്‍ണര്‍ ശ്രമിക്കുന്നുവെന്നാരോപിച്ച് എസ്ഫ്ഐയുടെ നേതൃത്തില്‍ ഗവര്‍ണര്‍ക്കു നേരേ കരിങ്കൊടി കാണിച്ച് പ്രതിഷേധം.
തിരുവനന്തപുരം വഴുതക്കാട് സ്വകാര്യ ഹോട്ടലില്‍ നടന്ന യംഗ് ഇന്ത്യ കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡ്സ്ട്രീസ് ഇന്ത്യയുടെ വാര്‍ഷിക സമ്മേളനം ഉദ്ഘാടനം ചെയ്യാന്‍ എത്തിയപ്പോഴാണ് എസ്എഫ്ഐ പ്രവര്‍ത്തകര്‍ ഗവര്‍ണര്‍ക്കു നേരെ കരിങ്കൊടി വീശിയത്. പ്രവര്‍ത്തകരെ പോലീസ് അറസ്റ്റു ചെയ്തു നീക്കി. പരിപാടിയില്‍ പങ്കെടുത്ത് മടങ്ങവെ വഴുതക്കാട് വിമണ്‍സ് കോളജിനു മുന്നിലും പ്രധിഷേധക്കാര്‍ ഗവര്‍ണര്‍ക്കു നേരെ കരിങ്കൊടി വീശി.