ഇടിമിന്നലും മഴയും: വിമാനം വഴിതിരിച്ചു വിട്ടു
Monday, December 11, 2023 5:23 AM IST
നെടുമ്പാശേരി: ശക്തമായ ഇടിമിന്നലിനെയും മഴയെയും തുടർന്ന് കൊച്ചിയിൽ ഇറങ്ങേണ്ട വിമാനം കോയമ്പത്തൂരിലേക്ക് തിരിച്ചുവിട്ടു. തിരുവനന്തപുരത്തുനിന്ന് ഇന്നലെ വൈകുന്നേരം ഏഴിന് കൊച്ചിയിലെത്തിയ ശേഷം കണ്ണൂരിലേക്കു പോകേണ്ട എയർ ഇന്ത്യ എക്സ്പ്രസ് വിമാനമാണു വഴിതിരിച്ചു വിട്ടത്.
ഇതേത്തുടർന്ന് കൊച്ചിയിൽ ഇറങ്ങേണ്ട യാത്രക്കാരും കണ്ണൂരിൽ ഇറങ്ങേണ്ട യാത്രക്കാരും പ്രതിസന്ധിയിലായി. കാലാവസ്ഥ സാധാരണനിലയിലായാൽ വിമാനം കൊച്ചിയിലും പിന്നാലെ കണ്ണൂരിലേക്കും പോകുമെന്ന് എയർ ഇന്ത്യ എക്സ്പ്രസ് അധികൃതർ അറിയിച്ചു.