പോലീസ് സ്റ്റേഷന് വളഞ്ഞ് കാട്ടാനക്കൂട്ടം
Monday, December 11, 2023 5:23 AM IST
പറമ്പിക്കുളം: പറമ്പിക്കുളം പോലീസ് സ്റ്റേഷനിലെ പോലീസുകാരെ മുള്‍മുനയില്‍ നിര്‍ത്തി കാട്ടാനക്കൂട്ടം. കുട്ടിയാന ഉള്‍പ്പെടെ ഏഴംഗ ആനക്കൂട്ടമാണ് നാലു ദിവസമായി രാത്രി പോലീസ് സ്റ്റേഷന് വളയുന്നത്. ഇതുമൂലം അത്യാവശ്യഘട്ടങ്ങളില്‍ പുറത്തിറങ്ങുന്നതിനു പോലും സാധിക്കാതെ പോലീസുകാര്‍ പ്രതിസന്ധിയിലാണ്.
കൊമ്പന് ഉള്‍പ്പെടെ കാട്ടാനകള്‍ പിന്മാറിയാലും കുട്ടിയാന സ്റ്റേഷന് പരിസരത്തുതന്നെ നില്‍ക്കുമെന്നാണു പോലീസുകാര്‍ പറയുന്നത്.
കാടിനുനടുവില്‍ സ്റ്റേഷന് സ്ഥിതിചെയ്യുന്നതിനാല്‍ കാട്ടാനകള്‍ വരുന്നത് പതിവാണ്. ഏതാനും മാസം മുമ്പ് കാട്ടാന സ്റ്റേഷനില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ചിരുന്നു.
കാട്ടാന പകല്‍സമയത്തും വരുന്നുണ്ട്. ഇതുമൂലം സ്റ്റേഷനില്‍ പരാതി നല്‍കാനെത്തുന്നവരും ഭീതിയിലാണ്.