സിപിഐയെ ഇനി ബിനോയ് വിശ്വം നയിക്കും
Monday, December 11, 2023 5:47 AM IST
കോട്ടയം: സിപിഐ സംസ്ഥാന സെക്രട്ടറിയുടെ ചുമതല ബിനോയ് വിശ്വത്തിന്. സംസ്ഥാന എക്സിക്യൂട്ടീവ് യോഗമാണ് ബിനോയ് വിശ്വത്തിനു ചുമതല നല്കാന് തീരുമാനിച്ചത്.
28ന് ചേരുന്ന സംസ്ഥാന കൗണ്‍സില്‍ യോഗം അന്തിമ ഇതിന് അംഗീകാരം നല്‍കും. ഇന്നലെ ഉച്ചകഴിഞ്ഞ് സിപിഐ കോട്ടയം ജില്ലാ കൗണ്‍സില്‍ ഓഫീസില്‍ ചേര്‍ന്ന എക്സിക്യൂട്ടീവ് യോഗത്തിലാണ് തീരുമാനം പ്രഖ്യാപിച്ചത്. ഐകകണ്ഠ്യേനെയാണ് ബിനോയ് വിശ്വത്തിന്റെ പേര് അംഗീകരിച്ചതെന്നും മറ്റൊരു പേരും ചര്‍ച്ചയില്‍ വന്നില്ലെന്നും ദേശീയ സെക്രട്ടറി ഡി. രാജ പറഞ്ഞു.
സംഘാടകനെന്ന നിലയില്‍ കരുത്തുറ്റ നേതാവാണ് ബിനോയ് വിശ്വമെന്നും പാര്‍ട്ടിയെ ശക്തിപ്പെടുത്തി മുന്നോട്ടു കൊണ്ടുപോകാന്‍ അദ്ദേഹത്തിനാകുമെന്നും ഡി.രാജ പറഞ്ഞു. കേന്ദ്ര സെക്രട്ടേറിയറ്റംഗവും രാജ്യസഭാംഗവുമാണ് ബിനോയ് വിശ്വം.