മാർപാപ്പയെ അനുസരിക്കണം: ജസ്റ്റീസ് കുര്യൻ ജോസഫ്
Monday, December 11, 2023 5:47 AM IST
കൊച്ചി: മാർപാപ്പയെ അനുസരിക്കണമെന്നു റിട്ട. സുപ്രീംകോടതി ജഡ്ജി ജസ്റ്റീസ് കുര്യന് ജോസഫ്. മാർപാപ്പ പറഞ്ഞ ഡിസംബര്‍ 25ന് എല്ലാവരും ഏകീകൃത കുർബാന ചൊല്ലുമെന്നതിൽ യാതൊരു സംശയവും വേണ്ടെന്നും അദ്ദേഹം പറഞ്ഞു. സീറോ മലബാർ സഭയിൽ ഹയരാർക്കി സ്ഥാപിച്ചതിന്റെ ശതാബ്ദിയാഘോഷ സമ്മേളനത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
മാര്‍പാപ്പയെ അംഗീകരിക്കുന്ന, സ്നേഹിക്കുന്ന, ആദരിക്കുന്ന കത്തോലിക്കാസഭയുടെ ഏറ്റവും പ്രധാനപ്പെട്ട ഒരു അതിരൂപതയാണ് എറണാകുളം അതിരൂപത. യാതൊരു സംശയവും അക്കാര്യത്തിൽ തനിക്കില്ല. ഭാരതത്തിന്റെ ഭരണഘടന എന്നതുപോലെ കത്തോലിക്കാസഭയ്ക്ക് മാർപാപ്പയുടെ നിർദേശങ്ങൾ ബാധകമാണ്.
മാർപാപ്പയെ സ്നേഹിക്കുന്ന, അംഗീകരിക്കുന്ന അതിരൂപതയെന്ന നിലയിൽ 25ന് നമുക്ക് ഏകീകൃത വിശുദ്ധ കുർബാന അർപ്പിക്കാമെന്നും ജസ്റ്റീസ് കുര്യൻ ജോസഫ് പറഞ്ഞു.