കാ​നം (കോ​ട്ട​യം): നേ​താ​ക്ക​ളു​ടെ​യും പാ​ര്‍​ട്ടി​പ്ര​വ​ര്‍​ത്ത​ക​രു​ടെ​യും ലാ​ല്‍ സ​ലാം വി​ളി​ക​ളോ​ടെ പ്രിയനേതാവ് കാ​ന​ത്തി​നു യാ​ത്രാ​മൊ​ഴി. അ​ന്ത​രി​ച്ച സി​പി​ഐ സം​സ്ഥാ​ന സെ​ക്ര​ട്ട​റി കാ​നം രാ​ജേ​ന്ദ്ര​നു വി​ട​ചൊ​ല്ലാ​ൻ രാ​ഷ്‌​ട്രീ​യ കേ​ര​ളം ഇന്നലെ കാ​നം ഗ്രാ​മ​ത്തി​ലേ​ക്ക് ഒ​ഴു​കി​യെ​ത്തി.

ജ​ന്മ​നാ​ടാ​യ കാ​നം കൊ​ച്ചു​ക​ള​പ്പു​ര​യി​ടം വീ​ട്ടു​വ​ള​പ്പി​ല്‍ ഔ​ദ്യോ​ഗി​ക ബ​ഹു​മ​തി​ക​ളോ​ടെ സം​സ്‌​കാ​രം ന​ട​ന്നു. സ​ഹ​പ്ര​വ​ര്‍​ത്ത​ക​ന് അ​ന്തി​മോ​പ​ചാ​രം അ​ര്‍​പ്പി​ക്കാ​ൻ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നും മ​ന്ത്രി​സ​ഭാം​ഗ​ങ്ങ​ളും എ​ത്തി. വീ​ടി​ന്‍റെ തെ​ക്കു​വ​ശ​ത്തെ പു​ളി​മ​ര​ച്ചോ​ട്ടി​ല്‍ മാ​താ​പി​താ​ക്ക​ളെ സം​സ്ക​രി​ച്ച​തി​നു സ​മീ​പ​മാ​യാണ് ​കാനത്തിനു ചി​ത​യൊ​രു​ക്കി​യ​ത്. മ​ക​ന്‍ സ​ന്ദീ​പ് ചി​ത​യ്ക്കു തീ​കൊ​ളു​ത്തി.


പ്ര​വ​ര്‍​ത്ത​ന മ​ണ്ഡ​ല​മാ​യ തി​രു​വ​ന​ന്ത​പു​രം പ​ട്ട​ത്തെ പാ​ര്‍​ട്ടി ഓ​ഫീ​സി​ല്‍നി​ന്ന് ആ​രം​ഭി​ച്ച വി​ലാ​പയാ​ത്ര 12 മ​ണി​ക്കൂ​ര്‍ പി​ന്നി​ട്ട് ഇ​ന്ന​ലെ പു​ല​ര്‍​ച്ചെ 2. 30നാ​ണ് കാ​ന​ത്തെ വീ​ട്ടി​ലെ​ത്തി​യ​ത്. പു​ല​ര്‍​ച്ചെ​വ​രെ അ​ന്തി​മോ​പ​ചാ​രം അ​ര്‍​പ്പി​ക്കാ​നാ​യി നൂ​റു​ക​ണ​ക്കി​നാ​ളു​ക​ളെത്തി‍ക്കൊണ്ടിരുന്നു.