5.80 കോടി തട്ടിയ കണ്ണൂർ സ്വദേശി പിടിയിൽ
Thursday, March 27, 2025 2:49 AM IST
കണ്ണൂർ: സാന്പത്തിക കുറ്റാന്വേഷണ ഉദ്യോഗസ്ഥൻ ചമഞ്ഞ് ഗൾഫ് പ്രവാസികളെ ഭീഷണിപ്പെടുത്തി കോടികൾ തട്ടിയെടുത്ത യുവാവിനെ കണ്ണൂർ പോലീസിന്റെ സഹായത്തോടെ ഇന്റർപോൾ സംഘം പിടികൂടി.
ചെറുകുന്ന് സ്വദേശി സവാദിനെയാണ് (31) കണ്ണൂർ ജില്ലാ പോലീസ് കമ്മീഷണറുടെ സഹായത്തോടെ ഇന്റർപോൾ പിടികൂടിയത്. ചൊവ്വാഴ്ച വൈകുന്നേരം ആറോടെ പഴയങ്ങാടി, പയ്യന്നൂർ അതിർത്തിയായ പാലക്കോടാണ് സവാദ് പിടിയിലായത്.
പ്രവാസികളിൽനിന്ന് 5.80 കോടിയോളം തട്ടിയെടുത്തതായാണു പരാതി.