ജില്ലാ മെറിറ്റ് അവാർഡ്: അക്കൗണ്ട് വിവരങ്ങൾ സമർപ്പിക്കണം
Friday, March 28, 2025 12:36 AM IST
തിരുവനന്തപുരം: 2023 മാർച്ചിൽ എസ്എസ്എൽസി/ ടിഎച്ച്എസ്എൽസി സംസ്ഥാന സിലബസിൽ പഠിച്ച് എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടി 2023-24 വർഷത്തെ ജില്ലാ മെറിറ്റ് അവാർഡിനായി പരിഗണിച്ച് ആദ്യ ഘട്ടം ഫണ്ട് അനുവദിച്ച വിദ്യാർഥികൾക്ക് ബാങ്ക് അക്കൗണ്ടിലെ പിഴവ് മൂലം സ്കോളർഷിപ്പ് തുക ക്രെഡിറ്റ് ആയിട്ടില്ല.
www.dce scholarship.gov.in ലെ നോട്ടിഫിക്കേഷനിൽ കൊടുത്തിരിക്കുന്ന ലിസ്റ്റ് പ്രകാരമുള്ള വിദ്യാർഥികൾ ബാങ്ക് അക്കൗണ്ട് നമ്പർ, ഐഎഫ്എസ് കോഡ്, രജ്സ്ട്രേഷൻ ഐഡി, എസ്എസ്എൽ സി രജിസ്ട്രേഷൻ നമ്പർ തുടങ്ങിയ വിവരങ്ങൾ ഏപ്രിൽ 11നു വൈകുന്നേരം അഞ്ചിനുമുൻപായി districtmerit [email protected] ഇമെയിൽ വിലാസത്തിൽ ലഭ്യമാക്കണം.