അമൽ ജ്യോതിയിൽ നാഷണൽ കോൺഫറൻസ് ‘നാകോർ -25’ന് തുടക്കമായി
Friday, March 28, 2025 3:15 AM IST
കാഞ്ഞിരപ്പള്ളി: സുസ്ഥിര വികസനവും ഹരിത ഭാവിക്കായി ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ നൂതന സാധ്യതകളും എന്ന വിഷയത്തെ ആസ്പദമാക്കി കാഞ്ഞിരപ്പള്ളി അമൽ ജ്യോതി എൻജിനിയറിംഗ് കോളജിലെ കംപ്യൂട്ടർ സയൻസ് ആൻഡ് എൻജിനിയറിംഗ് വിഭാഗം, എസിഎം കോട്ടയം പ്രഫഷണൽ ചാപ്റ്ററിന്റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന അഞ്ചാമത് നാഷണൽ കോൺഫറൻസ് നാകോർ -25 പ്രിൻസിപ്പൽ ഡോ. ലില്ലിക്കുട്ടി ജേക്കബ് ഉദ്ഘാടനം നിർവഹിച്ചു.
റിസർച്ച് ഡീൻ ഡോ. സോണി സി. ജോർജ്, കംപ്യൂട്ടർ സയൻസ് ആൻഡ് എൻജിനിയറിംഗ് വിഭാഗം മേധാവി ഡോ. ജൂബി മാത്യു, കൺവീനർ ഡോ.വി. ജയകൃഷ്ണ, കോൺഫറൻസ് കോ-ചെയർ ഡോ. പി.ഒ. സിൻസിയ എന്നിവർ പ്രസംഗിച്ചു.
സുസ്ഥിര ഭാവിക്കായുള്ള ആർട്ടിഫിഷ്യൽ ഇന്റലിജൻസ് എന്ന വിഷയത്തിൽ സ്റ്റാർ ഫിഷ് സോഫ്റ്റ്വേർ അമേരിക്കയുടെ ചീഫ് ടെക്നോളജി ഓഫീസറും സഹ-സ്ഥാപകനുമായ സുരേഷ് ബാബു പ്രധാന പ്രഭാഷണം നടത്തി.